ഹവായ്: പ്രശസ്ത ഹോളിവുഡ് സിനിമ ‘പൈറേറ്റ്സ് ഓഫ് കരീബിയനി’ലെ നടൻ തമയോ പെറി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 49 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് യു.എസിലെ ഹവായിൽ മലേകഹാന ബീച്ചിൽ സർഫിങ്ങിനിടെയാണ് സംഭവം.
അതിവേഗ ബോട്ടുപയോഗിച്ചാണ് പെറിയെ കരക്കെത്തിച്ചത്. ലൈഫ് ഗാർഡും പ്രഫഷനൽ സർഫറുമായിരുന്നു പെറി. പൈറേറ്റ്സ് ഓഫ് കരീബിയൻ പരമ്പരയിലെ നാലാമത്തെ സിനിമയിലാണ് കടൽകൊള്ളക്കാരിൽ ഒരാളുടെ വേഷം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.