സാമിൻെറ കാമറ കണ്ടു, ആ ‘എലി കലി’

ലണ്ടൻ: പൊതുസ്​ഥലത്ത്​ എലികൾ ‘അടിപിടി’ കൂടുന്നത്​ കണ്ടിട്ടുണ്ടോ? ആരും കാണാത്ത ആ കാഴ്​ച പ്രമുഖ വന്യജീവി ഫോ​ട്ടോഗ്രാഫർ സാം റൗളിയുടെ കാമറക്കണ്ണുകളാണ്​ ഒപ്പിയെടുത്തത്. ​

ലണ്ടനിലെ ഒരു ഭൂഗർഭ സ്​റ്റേഷനിൽ നിന്നുള്ള ഈ ‘എലി കലി’ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ‘സ്​റ്റേഷൻ കലഹം’ എന്ന്​ പേരിട്ടിരിക്കുന്ന ചിത്രം നാഷണൽ ഹിസ്​റ്ററി മ്യൂസിയത്തിൻെറ വൈൽഡ്​ ലൈഫ്​ ഫോ​ട്ടോഗ്രാഫർ ഓഫ്​ ദി ഇയറിൻെറ ലുമിക്​സ്​ പീപ്പിൾസ്​ ചോയ്​സ്​ അവാർഡിനായി തെരഞ്ഞെടുക്ക​പ്പെട്ട 25 ചിത്രങ്ങളിലൊന്നാണ്​. സ്​റ്റേഷൻെറ പ്ലാറ്റ്​ഫോമിൽ ഇരിക്കു​േമ്പാൾ എലികൾ ഭക്ഷണ അവശിഷ്​ടത്തിനായി പോരാടുന്നത്​ സാമിൻെറ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സെക്കൻറ​ുകൾ മാത്രം നീണ്ടുനിന്ന ‘പോരാട്ടം’ പ്ലാറ്റ്​ഫോമിൽ കിടന്നാണ്​ സാം പകർത്തിയത്​.

Tags:    
News Summary - Picture Of Two Mice Fighting At London Underground Shortlisted For Wildlife Photo Of The Year -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.