ഖാലിദ സിയ
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ (80) ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഓക്സിജൻ അളവ് കുറയുകയും കാർബൺ ഡൈ ഓക്സൈഡ് കൂടുകയും ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി ചെയർപേഴ്സൻകൂടിയായ ഖാലിദയെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നവംബർ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയമിടിപ്പിലെ താളപ്പിഴയെ തുടർന്ന് നാല് ദിവസത്തിനുശേഷം കാർഡിയാക് ഐ.സി.യുവിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. അണുബാധ ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.
1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്നു ബീഗം ഖാലിദ സിയ. 1991-ൽ അധികാരത്തിലെത്തിയപ്പോൾ രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ സ്ത്രീയായി ഇവർ മാറി. ഖാലിദയുടെ ഭർത്താവായിരുന്ന പ്രസിഡന്റ് സിയാവൂർ റഹ്മാൻ 1970-കളുടെ അവസാനമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) സ്ഥാപിച്ചത്.
ഖാലിദ സിയയുടെ ആരോഗ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയാറാണെന്ന് മോദി പറഞ്ഞു.
വിദഗ്ധ ചികിത്സക്കായി ലണ്ടനിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ആരോഗ്യ നില മോശമായതിനെ തുടർന്ന് ഇത് നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.