പാകിസ്താനിൽ പെട്രോൾ വില ലിറ്ററിന് 330 രൂപ

ഇസ്‍ലാമാബാദ്: പാകിസ്താനിൽ പണപ്പെരുപ്പം ഇരട്ടയക്കത്തിൽ തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഇരുട്ടടിയായി എണ്ണവില കുത്തനെ വർധിപ്പിച്ചു.

പെട്രോൾ ലിറ്ററിന് 26.02 പാക് രൂപയും ഡീസലിന് 17.34 രൂപയുമാണ് വർധിപ്പിച്ചത്. പെട്രോൾ ലിറ്ററിന് 331ഉം ഡീസലിന് 329ഉം പാക് രൂപയാണ് പുതുക്കിയ വില. തെരഞ്ഞെടുപ്പിന് അധികകാലമില്ലാത്ത സാഹചര്യത്തിൽ ഇന്ധന വിലവർധന വൻ പ്രക്ഷോഭത്തിനും നിയമനടപടിക്കും കാരണമാകുമെന്ന് ഉറപ്പാണ്.

ആഗസ്റ്റിൽ കാവൽ മന്ത്രിസഭ ചുമതലയേറ്റശേഷം 20 ശതമാനമാണ് ഇന്ധനവില വർധിപ്പിച്ചത്. ചരക്കുനീക്കത്തിന് ചെലവേറുന്നത് സാധനവിലയിൽ പ്രതിഫലിക്കും. ഇപ്പോൾ തന്നെ രൂക്ഷമായ വിലക്കയറ്റം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു.

Tags:    
News Summary - Petrol surges to record high of Rs 330 per litre in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.