Posted On
date_range Updated On
date_range ഇറാനിൽ പ്രൈമറി ക്ലാസിൽ ഇനി പേർഷ്യൻ ഭാഷ മാത്രം
തെഹ്റാൻ: കിന്റർഗാർട്ടനുകളിലും പ്രൈമറി ക്ലാസുകളിലും ഇംഗ്ലീഷും അറബിയും ഉൾപ്പെടെയുള്ള എല്ലാ വിദേശ ഭാഷകളുടെയും പഠനം ഇറാൻ നിരോധിച്ചു. കുട്ടികളുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം രൂപപ്പെടുന്ന കാലത്ത് മാതൃഭാഷക്ക് പ്രാധാന്യം നൽകേണ്ടതിനാലാണ് തീരുമാനമെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
പേർഷ്യനാണ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ. സെക്കൻഡറി തലം മുതലാണ് ഇറാനിൽ ഇപ്പോൾ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്.
ഇംഗ്ലീഷിന്റെ അമിത സ്വാധീനം അവസാനിപ്പിക്കാൻ രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ ഫ്രഞ്ച് പഠിപ്പിക്കുന്നതിനുള്ള പദ്ധതി 2022 ജൂണിൽ വിദ്യാഭ്യാസ മന്ത്രാലയം സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.