ബോസ്റ്റൺ: ദശലക്ഷക്കണക്കിന് ദരിദ്രരുടെ ആരോഗ്യ പരിരക്ഷണത്തിന് ജീവിതം സമർപ്പിച്ച ഫിസിഷ്യനും എഴുത്തുകാരനുമായ ഡോ. പോൾ ഫാർമർ (62) അന്തരിച്ചു. ബോസ്റ്റൺ ആസ്ഥാനമായ സന്നദ്ധ സംഘടനയായ പാർട്ണേഴ്സ് ഇൻ ഹെൽത്ത് സ്ഥാപകനാണ്. ഹാർവാർഡ് മെഡിക്കൽ സ്കൂൾ മെഡിസിൻ പ്രഫസറും ബ്രിഗാം ആൻഡ് വിമൻസ് ആശുപത്രി ഗ്ലോബൽ ഹെൽത്ത് ഇക്വിറ്റി വിഭാഗത്തിന്റെ മേധാവിയുമായിരുന്നു.
ദരിദ്രർക്ക് ആരോഗ്യ സേവനം നൽകാനാണ് 1987ൽ പാർട്ണേഴ്സ് ഇൻ ഹെൽത്ത് സ്ഥാപിച്ചത്. ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവയടക്കം നിരവധി മേഖലകളിൽ സംഘടന പ്രവർത്തിക്കുന്നു. ഹെയ്തിയിൽ ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്താനും പ്രവർത്തിച്ചു. ഹെയ്തിയിലെ നിരക്ഷരരായ ആളുകൾക്ക് എച്ച്.ഐ.വി മരുന്ന് നൽകുന്നത് ലോകാരോഗ്യ സംഘടന എതിർത്തപ്പോൾ സ്വന്തം പ്രോഗ്രാമും ചാർട്ടും സൃഷ്ടിച്ചു. ഭാര്യ ഡിഡി ബെർട്രാൻഡ് ഫാർമറും മൂന്ന് മക്കളുമുണ്ട്. യു.എസിൽ മസാചൂസറ്റ്സിലെ വെസ്റ്റ് ആഡംസിൽ 1959 ഒക്ടോബർ 26നാണ് ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.