ഫലസ്തീനി വീടിന് ബോംബേറ്: ഇസ്രായേൽ സൈനികർക്കെതിരെ കുറ്റം

ജറൂസലം: വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ഇസ്രായേൽ സൈനികർക്കെതിരെ കുറ്റം ചുമത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. സ്ഫോടക വസ്തു നിർമിക്കൽ, ബോധപൂർവമായ അതിക്രമം, വസ്തു നശിപ്പിക്കൽ, അന്വേഷണവുമായി സഹകരിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

നവംബർ 28ന് അറസ്റ്റ് ചെയ്ത പ്രതികളെ അടുത്തമാസം വാദം കേൾക്കുന്നതു വരെ കസ്റ്റഡിയിൽ വെക്കാനും സൈനിക കോടതി ഉത്തരവിട്ടു. ഫലസ്തീനികൾക്കെതിരായ അതിക്രമത്തിന്റെ പേരിൽ ഇസ്രായേൽ സൈനികർ നടപടി നേരിടുന്നത് അപൂർവമാണ്. നവംബർ 22ന് വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് സംഭവം.

ഇസ്രായേലിലെ അറബ് വംശജനായ കൗമാരക്കാരന്റെ മൃതദേഹം തുറന്ന സ്ഥലത്ത് കണ്ടെത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇസ്രായേൽ സൈനികർ ഫലസ്തീനികളുടെ വീടിന് ബോംബെറിഞ്ഞത്.

Tags:    
News Summary - Palestinian home bombed: Israeli soldiers blamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.