ഇസ്ലാമബാദിൽ ഹിന്ദുക്ഷേത്രം നിർമ്മിക്കാൻ പാകിസ്​താനിലെ ഉന്നത ഇസ്​ലാമിക്​ സംഘടനയുടെ അനുമതി

ഇസ്ലാമബാദ്​: പാകിസ്​താനിൽ ഹിന്ദുക്ഷേത്രം നിർമ്മിക്കാൻ ഇസ്​ലാം പുരോഹിത സംഘടനയുടെ അനുമതി. പാക്​ സർക്കാറിന്​ മതകാര്യങ്ങളിൽ ഉപദേശം നൽകുന്ന സമിതിയാണ്​ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക്​ ക്ഷേത്രം നിർമിക്കുന്നതിന്​ അനുമതി നൽകിയത്​. ഇസ്​ലാമിക നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്ക്​ ആരാധന നടത്താനുള്ള കേന്ദ്രങ്ങൾ നിർമ്മിക്കാൻ അനുമതി നൽകുന്നുണ്ടെന്നും പുരോഹിതരുടെ സംഘടന ചൂണ്ടിക്കാട്ടി.

ക്ഷേത്രം നിർമ്മിക്കാനുള്ള തീരുമാനത്തിൽ പാകിസ്​താൻ പാർലമെൻറ്​ അംഗവും പ്രമുഖ ഹിന്ദുനേതാവുമായ ലാൽമാൽഹി സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, സ്വകാര്യ ക്ഷേത്രത്തി​െൻറ നിർമ്മാണത്തിന്​ സർക്കാറി​െൻറ ഫണ്ട്​ നേരിട്ട്​ നൽകരുതെന്നും ഇസ്​ലാം പുരോഹിതരുടെ സംഘടന നിർദേശിച്ചിട്ടുണ്ട്​.

നിലവിൽ ഹിന്ദുക്കൾക്കായി ഇസ്​ലാമബാദിൽ ക്ഷേത്രങ്ങളൊന്നുമില്ല. 10 ലക്ഷത്തോളം ജനസംഖ്യയുള്ള ഇസ്​ലാമബാദിൽ 3,000ത്തോളം പേർ ഹിന്ദു മതവിഭാഗത്തിൽ പെട്ടതാണ്​. ഇസ്​ലാമബാദിലെ ഹിന്ദുക്കൾക്ക്​ മരിച്ച്​ പോയവർക്കായി കർമ്മങ്ങൾ നടത്താൻ ഒരു ക്ഷേത്രമില്ല. അതിന്​ ഭരണഘടനാപരമായി അവർക്ക്​ അവകാശമുണ്ട്​. അതുകൊണ്ട്​ ഹിന്ദുക്കൾക്ക്​ അനുയോജ്യമായ സ്ഥലത്ത്​ ക്ഷേത്ര നിർമാണം നടത്താമെന്ന്​ പാകിസ്​താനിലെ ഇസ്​ലാം പുരോഹിതർ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു. നേരത്തെ ഇസ്ലാമബാദിൽ ഹിന്ദുക്ഷേത്ര നിർമാണത്തിന്​ തുടക്കം കുറിച്ചുവെങ്കിലും പിന്നീട്​ നിർത്തിവെക്കുകയായിരുന്നു.

Tags:    
News Summary - Pakistan’s top Islamic body approves construction of Hindu temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.