പാക് ഗായിക നയ്യാര നൂർ നിര്യാതയായി

കറാച്ചി: പ്രമുഖ പാക് പിന്നണി ഗായിക നയ്യാര നൂർ (71) നിര്യാതയായി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ലക്ഷക്കണക്കിന് ആരാധകരുള്ള നയ്യാര നൂർ ഗസൽ, മെലഡി പാട്ടുകളിലൂടെയാണ് ശ്രദ്ധ നേടിയത്. പാക് പ്രസിഡന്റിന്റെ 'പ്രൈഡ് ഓഫ് പെർഫോമൻസ്', മികച്ച പിന്നണി ഗായികക്കുള്ള നിഗർ അവാർഡ്, ഓൾ പാകിസ്താൻ മ്യൂസിക് കോൺഫറൻസിൽ മൂന്ന് തവണ ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്. 2006ൽ 'ബുൾബുൾ എ പാകിസ്താൻ' (പാകിസ്താന്റെ രാപ്പാടി) ബഹുമതി നൽകി അവരെ ആദരിച്ചു.

ആയെ ജസ്ബ ഇ ദിൽ ഗർ, തേര സായ ജഹാൻ, ആജ് ഗം ഹെ തൂ ക്യാ, ഇസ് പർചാം കെ സായെ, തൂഹി ബത പഗ്‍ലി പവൻ, ടൂട് ഗയാ സപ്ന തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ അവരുടേതായുണ്ട്. മെഹ്ദി ഹസൻ ഉൾപ്പെടെ ഇതിഹാസ ഗായകരോടൊപ്പം പാടാൻ കഴിഞ്ഞിട്ടുണ്ട്. 1950ൽ ഇന്ത്യയിലെ അസമിൽ ജനിച്ച അവർ 1957ലാണ് പാകിസ്താനിലേക്ക് പോകുന്നത്. തുടർന്ന് കറാച്ചിയിൽ സ്ഥിരതാമസമാക്കി. ഭർത്താവ്: ഷെഹരിയാർ സൈദ്. മക്കളായ ജാഫർ സൈദി, നാദി അലി എന്നിവർ ഗായകരാണ്. 

Tags:    
News Summary - Pakistani singer Nayara Noor passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.