വാഷിങ്ടൺ: പാകിസ്താൻ പ്രധാനമന്ത്രിയുമായും സൈനികമേധാവിയുമായും അടച്ചിട്ട മുറിയിൽ ഡോണൾഡ് ട്രംപിന്റെ കൂടിക്കാഴ്ച. വൈറ്റ് ഹൗസിൽ വ്യാഴാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. പാകിസ്താൻ പ്രധാനമന്ത്രിയെ മഹത്തായ നേതാവെന്നാണ് കൂടിക്കാഴ്ചക്ക് മുമ്പ് ട്രംപ് വിശേഷിപ്പിച്ചത്.
വ്യാഴാഴ്ച പ്രാദേശികസമയം അഞ്ച് മണിയോടെയാണ് കൂടിക്കാഴ്ചക്കായി പാകിസ്താൻ പ്രധാനമന്ത്രി ശരീഫ എത്തിയത്. ശരീഫിനൊപ്പം പാകിസ്താൻ സൈനിക മേധാവി അസീം മുനീറും കൂടിക്കാഴ്ചക്കെത്തിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഡോണൾഡ് ട്രംപും പാകിസ്താൻ പ്രധാനമന്ത്രിയും തമ്മിലുള്ള ചർച്ച. 2019ൽ ഇംറാൻ ഖാൻ സന്ദർശനം നടത്തിയതിന് ശേഷം മറ്റൊരു പാക് പ്രധാനമന്ത്രിയും ഓവൽ ഓഫീസിൽ സന്ദർശനം നടത്തിയിരുന്നില്ല.
പരസ്പരസഹകരണം, വ്യാപാരം, പ്രാദേശിക സുരക്ഷ, ആഗോള വെല്ലുവിളികൾ എന്നിവയെ സംബന്ധിച്ച് ചർച്ചകൾ നടന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ അറബ് മുസ്‍ലിം രാജ്യങ്ങളിലെ നേതാക്കൾ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സംഘത്തിനൊപ്പം പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫുണ്ടായിരുന്നു. നേരത്തെ പാകിസ്താൻ സൈനി മേധാവിയുമായി ഡോണൾഡ് ട്രംപ് ചർച്ച നടത്തിയിരുന്നു.
ട്രംപിനെ പാക് സൈനിക മേധാവി നൊബേൽ സമ്മാനത്തിന് ശിപാർശ ചെയ്തതിന് പിന്നാലെയാണ് വൈറ്റ് ഹൗസിൽവെച്ച് കൂടിക്കാഴ്ച നടന്നത്. ഇന്ത്യ റഷ്യൻ എണ്ണ കൂടുതലായി വാങ്ങാൻ തുടങ്ങിയതോടെയാണ് ഡോണൾഡ ട്രംപ് രാജ്യവുമായി അകന്നത്. തുടർന്ന് പാകിസ്താനുമായി ട്രംപ് അടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ യു.എസും പാകിസ്താനും തമ്മിൽ വ്യാപാര കരാറിലും ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.