protest in karachi

അശാന്തമായി പാകിസ്താൻ; 23 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു, ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള വിമാന സർവിസുകൾ റദ്ദാക്കി

 

ഇസ് ലാമാബാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വാർത്തക്കു പിന്നാലെ ഞായറാഴ്ച പാകിസ്താനിലുണ്ടായ വൻ പ്രതിഷേധത്തിൽ 23 പേർ കൊല്ലപ്പെടുകയും നിരവധി പേർ‌ക്ക് പരിക്കേൽക്കുകയും ചെയ്തു.റാച്ചിയിൽ 10 പേരും, സ്കർദുവിൽ 11 പേരും, തലസ്ഥാനമായ ഇസ്‌ലാമാബാദിൽ രണ്ടുപേരും കൊല്ലപ്പെട്ടു.

കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിനു നേരെ നടന്ന പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപിലാണ് 10 പേർ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർ കോൺസുലേറ്റിന്റെ മതിൽ തകർക്കുകയും അകത്ത് കടക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഘർഷം രൂക്ഷമായത്.

പ്രതിഷേധക്കാർ ഐക്യരാഷ്ട്രസംഘടനയുടെ ഓഫിസ് തീയിട്ടു നശിപ്പിച്ചു. ഇവിടെ നടന്ന ഏറ്റുമുട്ടലുകളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.നിലവിൽ ഇവിടെ മൂന്ന് ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നു.

പാർലമെന്റും വിദേശ എംബസികളും സ്ഥിതി ചെയ്യുന്നത് റെഡ് സോണിലാണ്. ഇവിടെയുണ്ടായ സംഘർഷങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സെക്ഷൻ 144 പ്രഖ്യാപിച്ചതിനെത്തുടർന്ന് പൊതുയോഗങ്ങൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള 184 ഓളം രാജ്യാന്തര വിമാന സർവിസുകൾ പാകിസ്താൻ റദ്ദാക്കി.

Tags:    
News Summary - Pakistan in turmoil; 23 protesters killed, flight services including to India cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.