ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്താൻ

ന്യൂഡൽഹി: ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്താൻ. 24 മണിക്കൂറിനകം ഉദ്യോഗസ്ഥനോട് രാജ്യം വിടാനും നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ പാകിസ്താൻ ഹൈകമീഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റേയും നടപടി.

പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ഉദ്യോഗസ്ഥനെ പുറത്താക്കുന്നതെന്ന് പാകിസ്താൻ അറിയിച്ചു. 24 മണിക്കൂറിനകം ഇയാളോട് രാജ്യംവിടാനും പാകിസ്താൻ നിർദേശിച്ചിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തെ ഇക്കാര്യം അറിയിക്കുമെന്നും പാകിസ്താൻ പ്രസ്താവനയിൽ വ്യക്തമാക്കി.

നേരത്തെ ഡൽഹി പാക് ഹൈകമീഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഔദ്യോഗിക പദവിക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് നടപടി.24 മണിക്കൂറിനകം രാജ്യം വിടാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ഉദ്യോഗസ്ഥന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കടുത്ത അതൃപ്തി പാകിസ്താനെ ഇന്ത്യ അറിയിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ സേനാ ഉപദേഷ്ടാക്കളെ ഇന്ത്യ പിൻവലിച്ചിരുന്നു. ഈ പദവികൾ ഇനിയുണ്ടാകില്ലെന്നും വ്യക്തമാക്കി. ഇവരുടെ കീഴിലുള്ള 5 ജീവനക്കാരെയും മടക്കി വിളിച്ചു. ഇരുമിഷനുകളിലെയും ജീവനക്കാരുടെ എണ്ണം 30 ആയി കുറച്ചു. 55 പേരാണു ജീവനക്കാരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - Pakistan declares Indian diplomat ‘persona non grata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.