ചൈനീസ് പെട്രോളിയം കമ്പനിക്ക് പാക് ജഡ്ജി പിഴയിട്ടു; 24.8 കോടി ഡോളർ

ഇസ്‍ലാമാബാദ്: ചൈനീസ് പെട്രോളിയം കമ്പനിക്ക് 24.8കോടി ഡോളർ പിഴ ചുമത്തി പാകിസ്താൻ സിവിൽ ജഡ്ജി. പെട്രോളിയം എക്സ് പ്ലൊറേഷൻ ലിമിറ്റഡുമായി ഒപ്പുവെച്ച കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് ചൈന നാഷനൽ പെട്രോളിയം കോർപറേഷന് എതിരെ പിഴ ചുമത്തിയതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. സിവിൽ ജഡ്ജി സയ്യിദ് മുഹമ്മദ് സാഹിദ് ടെർമിസി ആണ് വിധി പുറപ്പെടുവിച്ചത്.

2001ലാണ് റിഗുകളുടെയും ഡ്രില്ലിംഗിന്റെയും മേഖലകളിലെ പര്യവേക്ഷണ-നിർമ്മാണ കമ്പനികളുടെ സേവന ദാതാവായി ചൈനീസ് കമ്പനി പാകിസ്താനിലെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.