കോവിഡ്​-19: പാക്​- അഫ്​ഗാൻ അതിർത്തി അടക്കും

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ നാലുപേർക്ക്​ കോവിഡ്​ -19 (കൊറോണ വൈറസ്​ ഡിസീസ്​-19) സ്​ഥിരീകരിച്ച സാഹചര്യത്തിൽ അഫ്​ഗാനിസ്​ഥാനുമായുള്ള അതിർത്തി അടക്കുന്നു. തിങ്കളാഴ്​ച മുതൽ ഏഴുദിവസത്തേക്കാണ്​​ അടക്കുക.

വൈറസ്​ ബാധ വ്യാപിക്കുന്നത്​ തടയാൻ മുൻകരുതലെന്ന നിലയിലാണ്​ ഈ തീരുമാനം. ഇരുരാജ്യത്തെയും ജനങ്ങളുടെ ആ​േരാഗ്യം കണക്കിലെടുത്താണ്​ അതിർത്തി അടക്കുന്നതെന്നും പാക്​ ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. കൊറോണ സ്​ഥിരീകരിച്ച പ്രവിശ്യകളിൽ സ്​കൂളുകൾക്ക്​ അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. രോഗബാധ സംശയിക്കുന്ന നിരവധി പേർ നിരീക്ഷണത്തിലാണ്​.

Tags:    
News Summary - Pakistan to close border with Afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.