കറാച്ചിയിൽ പ്രളയ ബാധിതരുമായി പോയ ബസിന് തീപിടിച്ച് 18 പേർ മരിച്ചു

കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ ബസിന് തീപിടിച്ച് 18 പേർ മരിച്ചു. മരിച്ചവരിൽ എട്ടു കുട്ടികളും ഒമ്പത് സ്ത്രീകളും ഉൾപ്പെടുന്നു.

പാകിസ്താനിൽ വൻ നാശംവിതച്ച പ്രളയത്തിൽനിന്നും രക്ഷപ്പെട്ട 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഖൈർപൂർ നഥാൻ ഷായിലെ വീടുകളിൽനിന്നും ഒഴിപ്പിച്ച കുടുംബങ്ങളെ കറാച്ചിയിലേക്ക് കൊണ്ടുവരുന്ന യാത്രക്കിടെ ബസിന് തീപിടിക്കുകയായിരുന്നു.

കറാച്ചി-ഹൈദരാബാദ് ഹൈവേയിൽ നൂരിയാബാദിന് സമീപത്തുവെച്ചാണ് തീപിടിത്തമുണ്ടായത്. 

Tags:    
News Summary - Pakistan bus fire kills at least 18 flood survivors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.