മതനിന്ദാപരമായ പരാമർശം നീക്കിയില്ല; പാകിസ്താനിൽ വിക്കിപീഡിയക്ക് വിലക്ക്

ഇസ്‍ലാമാബാദ്: മതനിന്ദാപരമായ പരാമർശം നീക്കം ചെയ്യാത്തതി​നെ തുടർന്ന് പാകിസ്താനിൽ വിക്കിപീഡിയക്ക് നിരോധനം ഏർപ്പെടുത്തി. പാക് വെബ്സൈറ്റായ ദ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിക്കിപീഡിയയിൽ നിന്ന് വിദ്വേഷ പരാമർശം നീക്കം ചെയ്താൽ വെബ്സൈറ്റ് പുനഃസ്ഥാപിക്കുമെന്നാണ് പാക് അധികൃതർ അറിയിച്ചത്. വിദ്വേഷ പരാമർശം നീക്കിയില്ലെങ്കിൽ ബ്ലോക്ക് ചെയ്യുമെന്ന് കാണിച്ച്കഴിഞ്ഞ ദിവസം 48 മണിക്കൂർ ​വിക്കിപീഡിയയുടെ സേവനം പാക് ടെലികോം അതോറിറ്റി(പി.ടി.എ) മരവിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് നടപടി.

അതേസമയം എന്ത് തരം വിവരങ്ങളാണ് വിക്കിപീഡിയയോട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് വ്യക്തമല്ല.

മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യണമെന്നുളള നിര്‍ദ്ദേശം വിക്കിപീഡിയ പാലിക്കുകയോ അധികാരികള്‍ക്ക് മുന്നില്‍ ഹാജരാകുകയോ ചെയ്തിട്ടില്ലെന്ന് പി.ടി.എ പ്രസ്താവനയില്‍ പറഞ്ഞു.

ഇതാദ്യമായല്ല സമൂഹ മാധ്യമങ്ങൾക്കും വെബ്സൈറ്റുകൾക്കും പാക് സർക്കാർ വിലക്കേർപ്പെടുത്തുന്നത്. 2012ൽ ഇസ്‍ലാം വിരുദ്ധ സിനിമയുടെ 700ലേറെ യൂട്യൂബ് ലിങ്കുകൾക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയിരുന്നു.

Tags:    
News Summary - Pakistan blocks Wikipedia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.