അരാജക രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്ന് പാകിസ്താൻ സൈനിക മേധാവി

ഇസ്‌ലാമാബാദ്: അരാജക രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്ന് പാകിസ്താൻ സൈനിക മേധാവി ജനറൽ അസീം സയ്ദ് മുനീർ പറഞ്ഞു. പാകിസ്താൻ രൂപീകൃതമായ ശേഷം പകുതിയോളം സമയവും ജനറലുകൾ നയിച്ചതിനാൽ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ സൈന്യം വലിയ സ്വാധീനമാണ് ചെലുത്തുന്നത്. പൊതു തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടേയിരിക്കുന്ന സമയത്ത് രാഷ്ട്രീയ നേതൃത്വത്തോടുള്ള നിർദേശമായാണ് ജനറലിന്റെ പ്രസ്താവന കണക്കാക്കപ്പെടുന്നത്.

250 ദശലക്ഷം ജനങ്ങളുള്ള ഒരു പുരോഗമന രാജ്യത്തിന് അനുയോജ്യമല്ലാത്ത അരാജകത്വത്തിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയത്തിൽ നിന്ന് മുന്നോട്ട് പോകാൻ സുസ്ഥിരമായ നേതൃത്വം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകൾ ജയവും തോൽവിയും തമ്മിലുള്ള ഒരു പൂജ്യം തുകയല്ല, മറിച്ച് ജനങ്ങളുടെ വിധി നിർണ്ണയിക്കുന്നതിനുള്ള പ്രക്രിയയാണെന്നും ജനറൽ അസീം സയ്ദ് മുനീർ പറഞ്ഞു.

സൈന്യത്തിന്റെ പിന്തുണ ഇത്തവണ മുൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ പാർട്ടിക്ക് ലഭിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. ശനിയാഴ്ച പുറത്തുവന്ന അവസാന തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം കാണിക്കാത്തതിനെത്തുടർന്ന് പാകിസ്താനിൽ രാഷ്ട്രീയ അനിശ്ചിതത്വം സംജാതമാകുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ, ജയിലിൽ കിടക്കുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിന്തുണയുള്ള സ്ഥാനാർത്ഥികളുടെ മികച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

Tags:    
News Summary - Pakistan army chief says to stay away from anarchist politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.