ഇസ്ലാമാബാദ്: പാകിസ്താനിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 20ലേറെ പേർക്ക് പരിക്ക്. ഇസ്ലാമാബാദ് ജില്ലാ കോടതി പരിസരത്താണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ അധികം അഭിഭാഷകരും ജീവനക്കാരുമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജില്ലാ കോടതി സമുച്ചയത്തിന്‍റെ പ്രവേശന കവാടത്തിന് സമീപത്ത് കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉച്ചക്ക് 12.30ഓടെയാണ് നിർത്തിയിട്ടിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.
പ്രദേശത്ത് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. സ്ഫോടനശബ്ദം ആറു കിലോമീറ്റർ അകലെവരെ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കൻ വസീറിസ്താനിലെ വാനയിൽ നിരോധിത ഭീകരസംഘടനയായ തെഹ് രീകെ താലിബാൻ പാകിസ്താൻ നടത്തിയ ആക്രമണത്തിന് പിന്നാലെ പാക് സൈന്യം തിരിച്ചടിച്ചിരുന്നു. സുരക്ഷാസേനയുടെ തിരിച്ചടിയിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. പാക് സൈന്യത്തിന്‍റെ തിരിച്ചടി നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇസ്ലാമാബാദ് കോടതി പരിസരത്ത് സ്ഫോടനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.