ലാഹോർ: മദ്യം കൈവശം വെച്ചതിന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകൻ അറസ്റ്റിൽ. മദ്യം കൈവശം വെച്ചതിന് മൂന്നുപേരാണ് പാകിസ്താനിൽ അറസ്റ്റിലായത്. ഇവരെ "ഉന്നത അധികാരികളുടെ" നിർദേശത്തെ തുടർന്ന് വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
എഫ്.ഐ.ആർ വിവരങ്ങൾ പ്രകാരം, പ്രഥമ വനിത ബുഷ്‌റ ബിബുവിന്റെ മുൻ വിവാഹത്തിലെ മകൻ മൂസ മനേകയെയും രണ്ട് സുഹൃത്തുക്കളെയും ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപം തിങ്കളാഴ്ച അവർ സഞ്ചരിച്ച കാറിൽ മദ്യം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. "പ്രഥമവനിതയുടെ മകനുൾപ്പെടെ മൂന്ന് യുവാക്കളെ ഉന്നതരുടെ ഉത്തരവിനെത്തുടർന്ന് അന്നുതന്നെ വിട്ടയച്ചു.
സംശയിക്കുന്നവരുടെ കുടുംബങ്ങളിൽ നിന്നുള്ള വ്യക്തിഗത ഗ്യാരണ്ടി പോലുള്ള ചില നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചു" -ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പി.ടി.ഐയോട് പറഞ്ഞു. "പഞ്ചാബ് പൊലീസ് മേധാവിക്ക് അവർക്കെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെ മുകളിൽ നിന്ന് കോളുകൾ ലഭിച്ചു തുടങ്ങി.
എന്നിരുന്നാലും, പൊലീസ് കൂടുതൽ നിയമനടപടികളൊന്നും എടുത്തില്ല, ഏതാനും മണിക്കൂറുകൾക്ക് ശേഷം കസ്റ്റഡിയിൽ വിട്ടയച്ചു," -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.