സംഘർഷഭരിതം പാകിസ്താൻ; തെരുവുകളിൽ പ്രതിഷേധത്തീ -വിഡിയോ കാണാം...

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ കലാപ സമാന സാഹചര്യം. രാജ്യത്തൊട്ടാകെ പ്രതിഷേധവുമായി പുറത്തിറങ്ങിയ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) പ്രവർത്തകർ പലയിടത്തും ഏറ്റുമുട്ടി. നൂറുകണക്കിന് വാഹനങ്ങൾക്ക് തീയിട്ടു. ലഹോറിലും റാവൽപിണ്ടിയിലും ഉൾപ്പെടെ സൈനിക മേധാവികളുടെ വീടുകൾ ആക്രമിക്കപ്പെട്ടു. 

പാകിസ്താനിലെ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങൾ കാണാം...


ഇന്ന് വൈകീട്ടാണ് ഇസ്‍ലാമാബാദ് ഹൈകോടതിക്ക് മുന്നിൽവെച്ച് പാക് അർധസൈനിക വിഭാഗമായ റേ​ഞ്ചേഴ്സ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിൽക്കുകയും ഇതിന്റെ കണക്കുകൾ മറച്ചുവെച്ച് നികുതി വെട്ടിക്കുകയും ചെയ്തെന്ന തോഷഖാന കേസിലാണ് അറസ്റ്റ്.










Tags:    
News Summary - pak Imran khan supporters protest all over pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.