അഫ്​ഗാനിസ്താൻ: അമേരിക്കക്കൊപ്പം നിന്നതിന്​ നൽകേണ്ടി വന്നത്​ വലിയ വില, ഖേദിക്കുന്നു -ഇമ്രാൻ ഖാൻ

അഫ്ഗാനിസ്ഥാനിലെ അധിനിവേശ കാലത്ത്​ അമേരിക്കയോടൊപ്പം നിന്നതിന്​ പാകിസ്​താൻ കനത്ത വില നൽകേണ്ടി വന്നെന്ന്​ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവരുടെ അപമാനകരമായ പിൻവാങ്ങലിന്​ അമേരിക്കൻ രാഷ്ട്രീയക്കാർ പാകിസ്താനെ കുറ്റപ്പെടുത്തുന്നത്​ വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാ​െൻറ ഇന്നത്തെ അവസ്ഥക്ക്​ കാരണം പാകിസ്ഥാനാണെന്ന അമേരിക്കയുടെ ആരോപണത്തോട്​ ​പ്രതികരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ.

റഷ്യ ടുഡേയ്​ക്ക്​ നൽകിയ അഭിമുഖത്തിലാണ്​ അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ പരാജയത്തി​െൻറ കാരണക്കാരായി പാകിസ്​താന്​ നേരെ വിരൽ ചൂണ്ടുന്ന അമേരിക്കൻ ഉദ്യോഗസ്ഥരോട് അദ്ദേഹം രോഷം പ്രകടിപ്പിച്ചത്​. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെയാണ് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി എത്തിയത്​.

"അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയോടൊപ്പം നിന്നതിലും അവരുടെ അഫ്ഗാനിലെ ചെയ്​തികളെ പിന്തുണച്ചതിലും പാകിസ്ഥാന് വലിയ വില നൽകേണ്ടതായി വന്നു. അമേരിക്കന്‍ സെനറ്റര്‍മാര്‍ നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ഒരു പാകിസ്ഥാൻകാരൻ എന്ന നിലയില്‍ എന്നെ വേദനിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയിൽ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് ഏറ്റവും വേദനയുളവാക്കുന്നതാണ്​.," -ഇമ്രാന്‍ ഖാന്‍ വ്യക്​തമാക്കി.

Tags:    
News Summary - Paid A Very Heavy Price For Siding With US In Afghanistan says Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.