റഷ്യയുടെ വാക്​സിൻ ഫലസ്തീന്​ നൽകും

ഗസ സിറ്റി: കൊവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സ്പുട്‌നിക് വി ഫലസ്തീനു ലഭിച്ചേക്കും. റഷ്യന്‍ വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഫലസ്തീനെ തെരഞ്ഞെടുത്തതില്‍ റഷ്യന്‍ പ്രസിഡൻറ്​ വഌദ്മിര്‍ പുടിന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡൻറ്​ മഹ്മൂദ് അബ്ബാസ് നന്ദി അറിയിച്ചു. വഫ വാര്‍ത്താ ഏജന്‍സിയാണിത് റിപ്പോര്‍ട്ട് ചെയ്തത്.

അനുപമമായ വാക്‌സിന്‍ കണ്ടുപിടുത്തത്തിലൂടെ ലോകത്ത് ഒന്നാമതെത്തിയ റഷ്യയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാത്ത റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചു.

Tags:    
News Summary - PA might get Covid-19 vaccine from Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.