നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് 58 ശതമാനം ഇസ്രായേലികളും ആഗ്രഹിക്കു​ന്നെന്ന് അഭിപ്രായ സർവേ

തെൽഅവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് 58 ശതമാനം ഇസ്രായേലികളും ആഗ്രഹിക്കു​ന്നെന്ന് അഭിപ്രായ സർവേ. എൻ12 നടത്തിയ സർവേയിൽ 28 ശതമാനം പേർ മാത്രമാണ് നെതന്യാഹുവിനെ പിന്തുണക്കുന്നത്. പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 48 ശതമാനവും ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെർസി ഹലേവി സ്ഥാനമൊഴിയണമെന്ന് 50 ശതമാനം പേരും ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് തലവൻ റോനൻ ബാർ രാജിവെക്കണമെന്ന് 56 ശതമാനം പേരും അഭിപ്രായപ്പെടുന്നു. തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് 54 ശതമാനം ആളുകൾ അഭിപ്രായപ്പെടുമ്പോൾ മന്ത്രിമാരായ ബെന്നി ഗാന്റ്‌സും ഗാഡി ഈസൻകോട്ടും ഉടൻ സ്ഥാനമൊഴിയണമെന്ന് 37 ശതമാനം പേരും ആവശ്യപ്പെടുന്നു.

ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബെന്നി ഗാന്റ്‌സിന്റെ നാഷനൽ യൂനിറ്റി പാർട്ടി 31 സീറ്റ് നേടുമ്പോൾ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്ക് 18 സീറ്റ് മാത്രമേ ലഭിക്കൂവെന്നും സർവേ പറയുന്നു. യേഷ് ആത്തിഡിന് 15 സീറ്റും ഷാസ്, യിസ്രായേൽ ബെയ്ത്തെനു, ഒത്സ്മ യെഹൂദിത് എന്നീ പാർട്ടികൾ 10 സീറ്റ് വീതം നേടുമെന്നും സർവേ പ്രവചിക്കുന്നു. നിലവിൽ ഭരണം നടത്തുന്ന നെതന്യാഹു സഖ്യത്തിന് 50 സീറ്റും ഗാന്റ്, യയിർ ലാപിഡ് സഖ്യത്തിന് 65 സീറ്റും ലഭിക്കുമെന്നും സർവേ അഭിപ്രായപ്പെടുന്നു.

അതേസമയം, കെ.എ.എൻ നടത്തിയ സർവേയിൽ നാഷനൽ യൂനിറ്റി പാർട്ടി 29ഉം ലികുഡ് പാർട്ടി 21ഉം യെഷ് ആതിഡ് 15ഉം യിസ്രയേൽ ബെയ്ത്തെനു 11ഉം വീതം സീറ്റുകളാണ് നേടുകയെന്ന് പ്രചവിക്കുന്നു.

Tags:    
News Summary - Opinion polls show that 58 percent of Israelis want Netanyahu to resign immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.