ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ; വെ​ടി​നി​ർ​ത്ത​ലി​ന് യു.​എ​സ് ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് പാ​കി​സ്താ​ൻ

ഇസ്‍ലാമാബാദ്: ഇ​സ്‍ലാ​മാ​ബാ​ദ്: പ​ഹ​ൽ​ഗാം ഭീ​ക​രാ​​ക്ര​മ​ണ​​ത്തെ തു​ട​ർ​ന്ന് പാ​കി​സ്താ​നെ​തി​രെ ഇ​ന്ത്യ ന​ട​ത്തി​യ ‘ഓ​പ​റേ​ഷ​ൻ സി​ന്ദൂ​ർ’ ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ൽ യു.​എ​സ് ഇ​ട​പെ​ട​ലു​ണ്ടാ​യ​താ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി ശ​ഹ​ബാ​സ് ശ​രീ​ഫി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

നാ​ല് ദി​വ​സം നീ​ണ്ട സം​ഘ​ർ​ഷം സ​മ​യോ​ചി​ത​മാ​യി അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ട​പെ​ട്ടു​വെ​ന്ന് ശ​ഹ്ബാ​സ് പ​റ​ഞ്ഞു. ഇ​സ്‍ലാ​മാ​ബാ​ദി​ലെ യു.​എ​സ് എം​ബ​സി​യി​ൽ അ​മേ​രി​ക്ക​യു​ടെ 250ാം സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​ക​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ​ഹ്ബാ​സ്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട ട്രം​പി​നോ​ട് കാ​ലാ​കാ​ല​വും ത​ങ്ങ​ൾ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും ല​ക്ഷ​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ച്ച് മേ​ഖ​ല​യി​ൽ അ​ദ്ദേ​ഹം സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നും ശ​ഹ്ബാ​സ് പ​റ​ഞ്ഞു. ട്രം​പി​ന്റെ നേ​തൃ​പാ​ട​വ​ത്തെ​യും അ​ദ്ദേ​ഹം പു​ക​ഴ്ത്തി.

ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച​ത് ത​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണെ​ന്ന് ട്രം​പ് നേ​ര​ത്തെ പ​ല​കു​റി പ്ര​സ്താ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ ഇ​ത് നി​ഷേ​ധി​ച്ചു. പാ​ർ​ല​മെ​ന്റി​ല​ട​ക്കം ഇ​ത് സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യ​പ്പോ​ൾ മൂ​ന്നാം ക​ക്ഷി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​മാ​യ​തെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. തു​ട​ർ​ന്നും ട്രം​പ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു.

ഇ​പ്പോ​ൾ, ട്രം​പി​ന്റെ വാ​ദ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ക​യാ​ണ് ഈ ​പ്ര​സ്താ​വ​ന​യി​ലൂ​ടെ ശ​ഹ്ബാ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.


Tags:    
News Summary - Operation Sindoor; Pakistan blames US intervention for ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.