ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ച് പൊലീസുകാരൻ കൊല്ലപ്പെട്ടു; ആറ് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താൻ നഗരമായ ഇസ്ലാമാബാദിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. നാല് ഓഫീസർമാരും രണ്ട് സിവിലിയൻമാരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഐ-10/4 സെക്ടറിൽ വെള്ളിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

രാവിലെ 10:15 ഓടെ ഒരു സ്ത്രീയും പുരുഷനും സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞുവെന്ന് ഡെപ്യൂട്ടി ഇൻസ്‍പെക്ടർ ജനറൽ സൊഹൈൽ സഫർ ചാത്ത പറഞ്ഞു. പൊലീസ് വാഹനത്തിൽ പരിശോധന നടത്തുന്നതിനിടെ കാറിനുള്ളിലേക്ക് കയറി പോയ ആൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു​.

ഈഗിൾ സ്ക്വാഡിലെ പൊലീസുകാരനാണ് കൊല്ലപ്പെട്ടതെന്നും അധികൃതർ അറിയിച്ചു. ഇസ്ലാമാബാദിനെ വലിയൊരു അപകടത്തിൽ നിന്നാണ് പൊലീസ് രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മന്ത്രി റാണ സനാവുള്ള പറഞ്ഞു. സ്ഫോടനത്തിൽ തകർന്ന വാഹനം റാവൽപിണ്ടിയിൽ നിന്നാണ് ഇസ്ലാമാബാദിലേക്ക് എത്തിയതെന്നാണ് പൊലീസ് നിഗമനം.

Tags:    
News Summary - One policeman martyred in suicide blast in Islamabad’s I-10: police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.