ഒമിക്രോൺ ആശങ്ക; 33,000 വിമാന സർവീസുകൾ റദ്ദാക്കാനൊരുങ്ങി ലുഫ്താൻസ

ബർലിൻ: ഒമിക്രോൺ സംബന്ധിച്ച്​ ആശങ്ക നിലനിൽക്കെ വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കാനൊരുങ്ങി ജർമ്മൻ വിമാന കമ്പനിയായ ലുഫ്താൻസ. ആകെയുള്ളതിൽ 10 ശതമാനം സർവീസുകളാണ്​ റദ്ദാക്കുക.

ജനുവരി മുതൽ ഫെബ്രുവരി വരെ ബുക്കിങ്ങിൽ വൻതോതിൽ കുറവ്​ അനുഭവപ്പെടുന്നുണ്ട്​. പലരും ബുക്കിങ്​ റദ്ദാക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിൽ 10 ശതമാനം ബുക്കിങ്ങുകൾ റദ്ദാക്കാൻ നിർബന്ധിതരായിരിക്കുകയാന്നെ്​ കമ്പനി സി.ഇ.ഒ അറിയിച്ചു. 33,000 വിമാന സർവീസുകളെങ്കിലും റദ്ദാക്കേണ്ടി വരുമെന്നാണ്​ ലുഫ്താൻസ കണക്കാക്കുന്നത്​.

ലുഫ്താൻസയുടെ പ്രധാന സർവീസ്​ കേന്ദ്രങ്ങളായ ജർമ്മനി, ആസ്​ട്രിയ, ബെൽജിയം തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ്​ വ്യാപനം ഉയരുന്നതാണ്​ ആശങ്കക്ക്​ കാരണം. കോവിഡിന്​ മുമ്പ്​ നടത്തിയിരുന്ന സർവീസുകളുടെ 60 ശതമാനം മാത്രമാണ്​ ലുഫ്താൻസ നിലവിൽ ഓപ്പറേറ്റ്​​ ചെയ്യുന്നത്​. ​

കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തയതോടെ യു.കെ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക്​ ജർമ്മനി വിലക്കേർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Omicron Wave Forces Germany's Lufthansa To Axe 33,000 Winter Flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.