എന്തു വില കൊടുത്തും ഒളിമ്പിക്​സ്​ 2021ൽ നടക്കണം -ജപ്പാൻ ഒളിമ്പിക്സ്​ മന്ത്രി

ടോക്യോ: മാറ്റിവെച്ച​ ഒളിമ്പിക്​സ് എന്തുതന്നെയായാലും 2021ൽ നടക്കണമെന്ന്​ ജപ്പാൻ ഒളിമ്പിക്​സ്​ മന്ത്രി സെയ്​കോ ഹാഷിമോ​ട്ടോ. ഇൗ വർഷം ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്​സ്​ മാർച്ചിൽ ഒരു വർഷത്തേക്ക്​ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.

കോവിഡോടു കൂടിയോ കോവിഡ്​ ഇല്ലാതെയോ ഒളിമ്പിക്​സ്​ നടത്തുമെന്ന്​ തിങ്കളാഴ്​ച ചേർന്ന അന്താരാഷ്​ട്ര ഒളിമ്പിക്​സ്​ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ഒളിമ്പിക്​സുമായി ബന്ധപ്പെട്ട തയാറെടുപ്പുകൾക്കായി എല്ലാവരും ഒരുമിച്ച്​ പ്രവർത്തിക്കുകയാണെന്നും കായിക താരങ്ങൾ അടുത്ത വർഷത്തേക്ക്​ വേണ്ടി പരിശ്രമത്തിലാണെന്നും ഹാഷിമോ​ട്ടോ പറഞ്ഞു. എന്തുവിലകൊടുത്തും നമ്മൾക്ക്​ ഗെയിംസ്​ നടത്തണം. കൊറോണ വൈറസിനെതിരായ മുൻകരുതലുകൾ കൈക്കൊള്ളുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്​സ്​ ഗെയിംസ്​ ലളിതമായാണ്​ നടത്തുകയെന്ന്​ ടോക്യോ 2020 ചീഫ്​ എക്​സിക്യൂട്ടിവ്​ തോഷിറോ മ്യു​ട്ടോ നേര​ത്തേ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.