യു.എസ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തിയത് ജോ ബൈഡനെന്ന് ഒബാമ: ഭരണത്തിനും നേതൃ പാടവത്തിനും നന്ദി

വാഷിങ്ടൺ: സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിനും നേതൃപാടവത്തിനും നന്ദി അറിയിച്ച് മുൻ പ്രസിഡന്റ് ബറാക് ഒബാമ. കോവിഡ് പകർച്ച വ്യാധിക്കുശേഷം യു.എസ് സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാൻ ബൈഡൻ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. വരുന്ന തിങ്കളാഴ്ചയാണ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നത്. ‘

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ആടിയുലയുന്ന സമയത്ത് യു.എസിനെ ലോകത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. 1.70 കോടി പുതിയ ജോലികൾ, കുറഞ്ഞ ആരോഗ്യ പരിരക്ഷാ ചെലവുകൾ, ശമ്പള പരിഷ്‍കരണം എനിങ്ങനെ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള നാഴികക്കല്ലായ നിയമനിർമ്മാണം അദ്ദേഹം പാസാക്കി’.

ജോബൈഡന്റെ നേതൃത്വത്തിനും സൗഹൃദത്തിനും രാജ്യത്തോടുള്ള സേവനത്തിനും നന്ദിയുള്ളവനാണെന്നും ഒബാമ കൂട്ടിച്ചേർത്തു. അതിനിടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യാഴാഴ്ച വൈകുന്നേരം നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

Tags:    
News Summary - Obama Says Joe Biden Strengthened US Economy: Thanks to Administration and Leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.