പ്രതീകാത്മക ചിത്രം

ഈ നഗരത്തിൽ നായ് വളർത്താൻ നികുതി 10,000 രൂപ! നായുമായി ചുറ്റിയടിക്കാൻ ദിനേന 155 രൂപ നൽകണം

ഇറ്റാലിയൻ നഗരമായ ബോൾസാനോ നായ് ഉടമകൾക്ക് നികുതി ചുമത്താനുള്ള പുതിയ നിർദേ​ശവുമായെത്തി. 2008 വരെ പ്രാബല്യത്തിൽ ഉണ്ടായിരുന്ന ഈ നിയമം റദ്ദാക്കിയതായിരുന്നു. ഇപ്പോൾ, നായ് ഉടമകൾക്ക് 100 യൂറോ (10,377.50 ഇന്ത്യൻ രൂപ) വാർഷിക നികുതിയായി വീണ്ടും ഏർപ്പെടുത്തുന്നു. വിനോദസഞ്ചാരികൾക്ക് അവരുടെ നായ്ക്കളുമായി കറങ്ങിനടക്കുന്നതിന് ദിവസേനയുള്ള ഫീസും നൽകേണ്ടിവരും.

ലോകത്ത് എവിടെ പോയാലും, നായ്കളോട് സ്നേഹവും അനുകമ്പയുള്ള ഒരു കൂട്ടം ആളുകളെ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താൻ കഴിയും. ഈ ആളുകൾ സ്വയം നായ് പ്രേമി എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു. ഇന്ത്യയിൽ, നായ്ക്കൾ കാൽനടക്കാരെ കടിക്കുന്നതും ഓടിച്ച് പരിക്കേൽപിക്കുന്നതുമായ സംഭവങ്ങൾ സാധാരണമാണ്. പ്രായമായാലും അസുഖം വന്നാലും നായ്ക്ക​ളെ തെരുവുകളിൽ ഉപേക്ഷിക്കുന്നതും അവ ഉണ്ടാക്കുന്ന കുഴപ്പങ്ങളെക്കുറിച്ചും പ്രത്യേകിച്ച് പറയാനൊന്നുമില്ല.

എന്നാൽ ഇറ്റലിയിലെ ഒരു നഗരം ഇന്ത്യയിൽ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. നഗരത്തിന്റെ പേര് ബോൾസാനോ . ബോൾസാനോയിലെ നായ് ഉടമകൾക്ക് നികുതി ചുമത്താനുള്ള നിർദേശം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു ബിൽ ബോൾസാനോ മുനിസിപ്പാലിറ്റിയിൽ ഉടൻ അവതരിപ്പിക്കും.

2008 വ​രെ ബോൾസാനോയിൽ നായ്ക്കൾക്കുള്ള നികുതിനിയമം നിലനിന്നിരുന്നു, ഇതിനനെ നായ് നികുതി എന്നാണ് വിളിച്ചിരുന്നതും. എന്നാൽ പിന്നീടിത് റദ്ദാക്കുകയും പഴയ നിയമം പരിഷ്‍കരിച്ച് പുതിയ നിയമം അവതരിപ്പിക്കുകയായിരുന്നു. മുഴുവൻ നായ്ക്കളുടെയും ഡി.എൻ.എ പരിശോധന നിർബന്ധമാക്കി. നായ്ക്കളുമായി പുറത്തിറങ്ങുമ്പോൾ റോഡരികുകൾ നായ്ക്കൾ വൃത്തികേടാക്കിയാൽ നായ്ക്ക​ളെ തിരിച്ചറിയാനും ഉടമക്ക് പിഴയിടാനുമായാണ് നിയമം തിരുത്തിയത്. ഇനി മുതൽ നായ്ക്ക​ളെ പരിപാലിക്കുന്ന ഉടമകൾ വാർഷിക നികുതിയായി നൂറ് യൂറോ നൽകണം. അതുമാത്രമല്ല നാട്ടിലെത്തുന്ന ടൂറിസ്റ്റുകളും സന്ദർശകരും നായുമായി ചുറ്റാനിറങ്ങിയാൽ

1.5 യൂറോ( 155,69 ഇന്ത്യൻ രൂപ) വീതം ദിവസവും നികുതിയായി നൽകണം. എന്തായാലും ഈ നിയമം പ്രാബല്യത്തിലാക്കാനുള്ള ആലോചനയിലാണ് ഇറ്റാലിയൻ സർക്കാർ. ലണ്ടനിലും ന്യൂയോർക്കിലും മറ്റു പലരാജ്യങ്ങളിലും നഗരത്തിലേക്കിറങ്ങാൻ സ്വന്തം കാറെടുക്കുന്നതിനുവരെ നികുതി നൽകേണ്ടി വരുന്നു. പല രാജ്യങ്ങളിലേയും ചില നിയമവ്യവസ്ഥകൾ കേട്ടാൽ നമ്മൾ ആശ്ചര്യപ്പെട്ടുപോകും.  

Tags:    
News Summary - Now you will have to pay tax even for keeping a dog... Bill will come for this city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.