വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ

പ്യോങ്യാങ്: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ദക്ഷിണകൊറിയയുടെ സംയുക്ത സൈനിക മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. കിഴക്കൻ കടലിനെ ലക്ഷ്യമാക്കിയാണ് ഉത്തരകൊറിയയുടെ പരീക്ഷണമെന്ന് ദക്ഷിണകൊറിയ അറിയിച്ചു. അതേസമയം, പരീക്ഷിച്ച മിസൈലിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ഉത്തരകൊറിയയും ദക്ഷിണകൊറിയയും പരസ്പരം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വീണ്ടും പരീക്ഷണം. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം മുർധന്യാവസ്ഥയിലെത്തിയിരുന്നു. എന്നാൽ, ഇതിന് ശേഷവും മിസൈൽ പരീക്ഷണത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനുള്ളതെന്നാണ് സൂചന.

നേരത്തെ ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി യു.എസ്, ദക്ഷിണകൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഏഴാമത്തെ മിസൈൽ പരീക്ഷണം നടത്തിയാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - North Korea's new nuclear test would be 'incredibly concerning', says UN nuclear chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.