വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശിച്ച് ജപ്പാൻ

സിയോൾ: ​ജപ്പാനും കൊറിയൻ ഉപഭൂഖണ്ഡത്തിനും മധ്യേയുള്ള കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തരകൊറിയ. മിസൈൽ പരീക്ഷണത്തിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജപ്പാൻ നിർദേശിച്ചുവെങ്കിലും പിന്നീട് ഉത്തരവ് പിൻവലിച്ചു. ഉത്തരകൊറിയൻ തലസ്ഥാനത്ത് നിന്നാണ് വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്.

ദക്ഷിണകൊറിയൻ സംയുക്ത മേധാവി മിസൈൽ പരീക്ഷണം സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യ അല്ലെങ്കിൽ ദീർഘദൂര മിസൈലാണ് പരീക്ഷിച്ചതെന്നും ഇപ്പോൾ ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെന്നും അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.

ജപ്പാനിലെ വടക്കൻ മേഖലയിലെ ദ്വീപായ ഹൊക്കെയ്ഡിയോയിലുള്ളവരോടാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജപ്പാൻ നിർദേശിച്ചത്. എന്നാൽ, ദ്വീപിലേക്ക് മിസൈൽ എത്താനുള്ള സാധ്യത വിരളമാണെന്ന് വ്യക്തമാക്കിയാണ് പിന്നീട് ജപ്പാൻ മുന്നറിയിപ്പ് പിൻവലിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിലും സമാനമായ മുന്നറിയിപ്പ് ജപ്പാൻ പുറത്തിറക്കിയിരുന്നു. ഇന്റർമീഡിയേറ്റ് മിസൈലിന്റെ പരീക്ഷണം ഉത്തരകൊറിിയ നടത്തിയതിനെ തുടർന്നായിരുന്നു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ദക്ഷിണകൊറിയയും യു.എസും നടത്തിയ സൈനികാഭ്യാസത്തിന് മറുപടിയായി 30 മിസൈലുകളാണ് ഉത്തരകൊറിയ ഇതുവരെ പരീക്ഷിച്ചത്.

Tags:    
News Summary - North Korea launches ballistic missile, briefly sparking evacuation orders in Japan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.