ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു; മുന്നറിയിപ്പുമായി ജപ്പാൻ

സിയോൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. കിഴക്കൻ സമുദ്രത്തെ ലക്ഷ്യമാക്കിയാണ് പരീക്ഷണം നടത്തിയത്. ദക്ഷിണകൊറിയുടെ സംയുക്ത സൈനിക ഉദ്യോഗസ്ഥനാണ് ഉത്തരകൊറിയ ഞായറാഴ്ച മിസൈൽ പരീക്ഷണം നടത്തിയ വിവരം അറിയിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മിസൈൽ പരീക്ഷണത്തിന് പിന്നാലെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ അടിയന്തര മുന്നറിയിപ്പ് നൽകി. മിസൈൽ പരീക്ഷണത്തെ കുറിച്ച് ലഭ്യമായ മുഴുവൻ വിവരങ്ങളും ഉടൻ ശേഖരിക്കാൻ അദ്ദേഹം നിർദേശിച്ചു. എയർക്രാഫ്റ്റുകൾക്കും കപ്പലുകൾക്കും അധികസുരക്ഷ ഏർപ്പെടുത്താനും ജപ്പാൻ പ്രധാനമന്ത്രിയുടെ നിർദേശമുണ്ട്.

രണ്ടാഴ്ചക്കിടെ ഉത്തരകൊറിയ നടത്തുന്ന ആറാമത്തെ മിസൈൽ പരീക്ഷണമാണിത്. കൊറിയൻ ഉപദ്വീപിൽ യു.എസും ദക്ഷിണകൊറിയയും സൈനികാഭ്യാസം നടത്തിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. നേരത്തെ സൈനികാഭ്യാസത്തി​നെതിരെ മുന്നറിയിപ്പുമായി ദക്ഷിണകൊറിയ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - North Korea fired suspected ballistic missile: Japan sounds emergency alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.