ഗസ്സ ഏറ്റെടുക്കാൻ യു.എസ് സൈനികരുടെ ആവശ്യം വരില്ല; ഇസ്രായേൽ പ്രദേശം തങ്ങൾക്ക് തരുമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഗസ്സ ഏറ്റെടുക്കുമെന്ന നിലപാട് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അദ്ദേഹത്തിന്റെ നിലപാടിന് വിരുദ്ധമായി ചില യു.എസ് ഉദ്യോഗസ്ഥർ രംഗത്തെത്തുന്നതിനിടെയാണ് ട്രംപ് നിലപാട് ആവർത്തിച്ചിരിക്കുന്നത്.

ഗസ്സ മുനമ്പ് ഇസ്രായേൽ യു.എസിന് കൈമാറുമെന്ന് ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ ഫലസ്തീനികളെ പുനരധിവസിപ്പിക്കുമെന്നും ഇതിന് യു.എസ് സൈന്യത്തിന്റെ സഹായം ആവശ്യമായി വരില്ലെന്നും ട്രംപ് പറഞ്ഞു. ഇതോടെ മേഖലയിൽ സ്ഥിരത കൈവരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഗസ്സയിൽ യു.എസ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫലസ്തീനികളെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കും. മനോഹരമായ വീടുകളിലേക്കാവും അവരെ മാറ്റുകയെന്നും ട്രൂത്ത്സോഷ്യലിലെ കുറിപ്പിൽ ട്രംപ് കൂട്ടി​ച്ചേർത്തിട്ടുണ്ട്.

ഫ​ല​സ്തീ​നി​ക​ളെ ഗ​സ്സ​യി​ൽ​നി​ന്ന് കു​ടി​യി​റ​ക്കു​മെ​ന്നും ഗ​സ്സ​യെ അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞിരുന്നു. വൈ​റ്റ്ഹൗ​സി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് പേ​രു​മാ​റ്റി വം​ശീ​യ ഉ​ന്മൂ​ല​നം തു​ട​രു​മെ​ന്ന പ്ര​ഖ്യാ​പ​നം ട്രംപ് നടത്തിയത്.

20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഫ​ല​സ്തീ​നി​ക​ൾ ഈ​ജി​പ്തി​ലേ​ക്കും ജോ​ർ​ദാ​നി​ലേ​ക്കും പോ​ക​ണം. യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ​യി​ലെ കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ര​ക ബോം​ബു​ക​ളും നീ​ക്കി സു​ന്ദ​ര​മാ​ക്കും. ക​ട​ൽ​ത്തീ​ര​ത്ത് സു​ഖ​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കും.തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക വി​ക​സ​നം സൃ​ഷ്ടി​ക്കും. ഗ​സ്സ അ​ധി​നി​വേ​ശം ദീ​ർ​ഘ​കാ​ലം തു​ട​രു​മെ​ന്നും അ​ത് പ​ശ്ചി​മേ​ഷ്യ​യു​ടെ സ്ഥി​ര​ത​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​വി​ടെ ആ​രാ​ണ് താ​മ​സ​ക്കാ​രാ​യി ഉ​ണ്ടാ​വു​ക.

മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഗ​സ്സ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഫ​ല​സ്തീ​നി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കോ​ൺ​ക്രീ​റ്റ് കൂ​ന​ക​ൾ മാ​ത്ര​മു​ള്ള ​പ്ര​ദേ​ശ​മാ​ണ​ത്. അ​പ​ക​ട​ക​ര​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​ന് പ​ക​രം മ​റ്റു മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​വ​ർ​ക്ക് പോ​കാം. താ​ൻ സം​സാ​രി​ച്ച​വ​രെ​ല്ലാം ഇ​തൊ​രു മ​നോ​ഹ​ര ആ​ശ​യ​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​തെന്നും ട്രംപ് അവകാശപ്പെട്ടു.

Tags:    
News Summary - No US soldiers would be needed in Gaza plan, Trump says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.