ബന്ദി മോചനത്തിന് യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ കൂറ്റൻ റാലി; ‘നെതന്യാഹുവിൽ വിശ്വാസമില്ല, ഈ കരാർ അട്ടിമറിച്ചേക്കും’

തെൽഅവീവ്: ബന്ദിമോചനത്തിനും ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുമായി ഇസ്രായേൽ സർക്കാർ ഉടൻ കരാറിൽ ഒപ്പിടണ​മെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി തെൽ അവീവിൽ കൂറ്റൻ പ്രതിഷേധറാലി അരങ്ങേറി. ബന്ദികളെ തിരിച്ചെത്തിക്കുന്നതിനായി യുദ്ധം നിർത്തണമെന്ന് പ്രതിഷേധക്കാർ ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇസ്രായേലി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലപാടിൽ പ്രതിഷേധക്കാർ ആശങ്ക പ്രകടിപ്പിച്ചു. മുൻപ് ചെയ്തതുപോലെ നെതന്യാഹു ഈ കരാറും അട്ടിമറിക്കുമോ എന്ന ഭയം അവർ പങ്കുവെച്ചു.

‘തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. നെതന്യാഹുവിൽ ഞങ്ങൾക്ക് ഒട്ടും വിശ്വാസമില്ല’ -പ്രതിഷേധ റാലിയിൽ പ​ങ്കെടുത്ത ഗിൽ ഷെല്ലി പറഞ്ഞു. ഇപ്പോൾ വിശ്വാസം മുഴുവൻ തങ്ങൾ ട്രംപിൽ അർപ്പിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിൽ പോകാതിരിക്കാനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും വേണ്ടി മാത്രമാണ് നെതന്യാഹു യുദ്ധം തുടരാൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഷെല്ലി പറഞ്ഞു.

അതിനിടെ, ഗ​സ്സ വം​ശ​ഹ​ത്യ അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് മുന്നോട്ടു​വെച്ച​ 20 ഇ​ന യു​ദ്ധ​വി​രാ​മ ക​രാ​റിനോടുള്ള ഹമാസിന്റെ തന്ത്രപരമായ പ്രതികരണം ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവിനേറ്റ തിരിച്ചടിയായി. ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കാ​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തി​ൽ വ്യ​ക്ത​ത വ​രു​ത്താ​തെ​യും നി​രാ​യു​ധീ​ക​ര​ണ​മെ​ന്ന ക​രാ​ർ വ്യ​വ​സ്ഥ​യോ​ട്​ പ്ര​തി​ക​രി​ക്കാ​തെ​യും ‘വി​ശ​ദാം​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച വേ​ണ​’​മെ​ന്ന നി​ല​പാ​ടാ​ണ്​ ഹ​മാ​സ്​ സ്വീ​ക​രി​ച്ച​ത്. ഹ​മാ​സി​ന്‍റെ ഈ പ്ര​തി​ക​ര​ണ​ത്തോ​ട്​ ട്രം​പ്​ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​തോ​ടെ​യാ​ണ് നെ​ത​ന്യാ​ഹു പെ​ട്ട​ത്.

ചു​രു​ക്ക​ത്തി​ൽ, ആ​ദ്യം അ​റ​ബ്​ രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്ക്​ മു​ന്നി​ൽ വെ​ച്ച്​ ട്രം​പ്​ അം​ഗീ​കാ​രം നേ​ടി​യ ക​രാ​റി​നെ സ്വ​ന്തം നി​ല​ക്ക്​ തി​രു​ത്തി​യ നെ​ത​ന്യാ​ഹു​വി​നോ​ട്​ അ​തേ​നാ​ണ​യ​ത്തി​ൽ ഹ​മാ​സ്​ തി​രി​ച്ച​ടി​ച്ചി​രി​ക്കു​ന്നു. അ​വ​സാ​ന വാ​ക്ക്​ ത​ന്‍റേ​താ​ക​ണ​മെ​ന്ന നെ​ത​ന്യാ​ഹു​വി​ന്‍റെ വാ​ശി​യാ​ണ്​ ഇ​വി​ടെ ​പൊ​ളി​ഞ്ഞ​ത്.

ഹ​മാ​സ്​ അം​ഗീ​ക​രി​ച്ചു​വെ​ങ്കി​ലും ത​ത്ത്വ​ത്തി​ൽ അവർ ക​രാ​ർ നി​ര​സി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാണ് യു.​എ​സി​ലെ റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​റും നെ​ത​ന്യാ​ഹു​വി​ന്‍റെ ഉ​റ്റ ച​ങ്ങാ​തി​യു​മാ​യ ലി​ൻ​ഡ്​​സേ ​ ഗ്ര​ഹാം എ​ക്സി​ൽ കു​റി​ച്ചത്. ‘‘നി​രാ​യു​ധീ​ക​ര​ണ​മി​ല്ല. ഗ​സ്സ​യെ ഫ​ല​സ്തീ​ൻ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ല​നി​ർ​ത്തു​ക, ബ​ന്ദി മോ​ച​ന​ത്തെ ച​ർ​ച്ച​ക​ളു​മാ​യും മ​റ്റു പ്ര​ശ്ന​ങ്ങ​ളു​മാ​യും കൂ​ട്ടി​ക്കെ​ട്ടു​ക. ‘സ്വീ​ക​രി​ക്കു​ക അ​ല്ലെ​ങ്കി​ൽ ന​ശി​ക്കു​ക’ എ​ന്ന പ്ര​സി​ഡ​ന്‍റ്​ ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തോ​ടു​ള്ള ഹ​മാ​സി​ന്‍റെ നി​രാ​സ​മാ​ണി​ത്.​’’

യു.​എ​സി​ലെ ഇ​സ്രാ​യേ​ലി​ന്‍റെ മു​ൻ അം​ബാ​സ​ഡ​റാ​യ മൈ​ക്ക​ൽ ഹെ​ർ​സോ​ഗും സ​മാ​ന​മാ​യ അ​ഭി​പ്രാ​യ​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ‘അ​തേ’ എ​ന്ന ആ​വ​ര​ണ​മി​ട്ട ‘അ​ല്ല’ എ​ന്ന സ​​ന്ദേ​ശ​മാ​ണ്​ ഹ​മാ​സ്​ ന​ൽ​കു​ന്ന​തെ​ന്നാ​ണ്​ ഹെ​ർ​സോ​ഗി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​ങ്ങ​നെ​യാ​ണ്​ വ​സ്തു​ത​യെ​ന്നി​രി​ക്കി​ലും ഹ​മാ​സി​ന്‍റെ പ്ര​സ്താ​വ​ന​യെ സ​ർ​വാ​ത്മ​നാ സ്വീ​ക​രി​ച്ച്​ ആ​ക്ര​മ​ണം നി​ർ​ത്താ​ൻ ഇ​സ്രാ​യേ​ലി​നോ​ട്​ നി​ർ​ദേ​ശി​ച്ച ട്രം​പി​ന്‍റെ ന​ട​പ​ടി​യി​ലാ​ണ്​ പ​ല​രും അ​ത്ഭു​തം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഹ​മാ​സി​ന്‍റെ പ്ര​സ്താ​വ​ന വ​ന്ന്​ പ​ല മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ്​ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫി​സ്​ പ്ര​തി​ക​രി​ച്ച​ത്. ‘മു​ഴു​വ​ൻ ബ​ന്ദി​ക​ളു​ടെ​യും അ​ടി​യ​ന്ത​ര മോ​ച​ന’​ത്തി​ന്​ രാ​ഷ്​​ട്രം ത​യാ​റാ​ണെ​ന്നാ​ണ്​ ഹ​മാ​സി​ന്‍റെ പ്ര​സ്താ​വ​ന​യെ പ​രാ​മ​ർ​ശി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ വ്യ​ക്ത​മാ​ക്കി​യ​ത്. ഈ ​നി​ല​പാ​ടി​നെ നെ​ത​ന്യാ​ഹു​വി​ന്‍റെ തീ​വ്ര വ​ല​തു​പ​ക്ഷ സ​ഖ്യ​ക​ക്ഷി​ക​ൾ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന​തും പ്ര​ശ്​​ന​മാ​ണ്. സ​മ്പൂ​ർ​ണ വി​ജ​യ​മി​ല്ലാ​തെ യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചാ​ൽ സ​ർ​ക്കാ​റി​നെ വീ​ഴ്​​ത്തു​മെ​ന്ന അ​വ​രു​ടെ ഭീ​ഷ​ണി നേ​ര​ത്തേ നി​ല​വി​ലു​ണ്ട്.

ഗ​സ്സ പൂ​ർ​ണ​മാ​യി പി​ടി​ച്ചെ​ടു​ക്ക​ണ​​മെ​ന്ന അ​ഭി​പ്രാ​യ​മു​ള്ള​വ​രും ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്. ട്രം​പി​ന്‍റെ ക​രാ​റി​ലാ​ക​ട്ടെ ഇ​തി​ന്​ അ​നു​ഗു​ണ​മാ​യ വ്യ​വ​സ്ഥ​ക​ളൊ​ന്നും ഇ​ല്ലെ​ന്ന​തു​ത​ന്നെ ആ ​ക്യാ​മ്പി​നെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ്​ ഇ​സ്രാ​യേ​ലി​ന്‍റെ മേ​ൽ​ക്കൈ ന​ഷ്ട​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള തീ​ർ​പ്പി​ലേ​ക്ക്​ പോ​കു​മെ​ന്ന സൂ​ച​ന​യും വ​രു​ന്ന​ത്. ഹ​മാ​സി​ന്‍റെ പ്ര​സ്താ​വ​ന​യെ യൂ​റോ​പ്യ​ൻ, അ​റ​ബ്​ രാ​ഷ്ട്ര​ങ്ങ​ളും സ്വാ​ഗ​തം ചെ​യ്ത​തും നെ​ത​ന്യാ​ഹു​വി​നെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - ‘No trust in Netanyahu’: Tel Aviv protesters look to Trump to end war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.