ഇറാനുമായുള്ള ആണവായുധ ചർച്ചയിൽ പുരോഗതി പ്രതീക്ഷിക്കുന്നില്ലെന്ന് ഇ.യു മേധാവി

ബ്രസൽസ്: 2015ൽ ഇറാനുമായുണ്ടാക്കിയ ആണവ കരാർ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ വക്താവ് ജോസഫ് ബോറെൽ.

തെഹ്റാനുമായുള്ള അന്താരാഷ്ട്ര ചർച്ചകൾ അടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആണവകരാറിൽ ഒരു മുന്നേറ്റവും ഞാൻ പ്രതീക്ഷിക്കുന്നില്ല. അത് വളരെ പരിതാപകരമാണെന്നും ലക്സംബർഗിൽ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവേ ബോറെൽ പറഞ്ഞു. 

Tags:    
News Summary - No progress expected in Iran nuclear talks now: EU top diplomat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.