'കശ്മീർ പ്രശ്നം പരിഹരിക്കാൻ മൂന്നാംകക്ഷിയുടെ മധ്യസ്ഥത വേണ്ട';യു.എന്നിൽ നിലപാടറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പരാമർശങ്ങൾ തള്ളി ഇന്ത്യ. ആക്ഷേപകരമായ പരാമർശങ്ങളാണ് ഉർദുഗാൻ നടത്തിയത്. കശ്മീർ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമാണ്. അത് പരിഹരിക്കാൻ പുറത്ത് നിന്നുള്ള ഒരാളുടെ സഹായം വേണ്ടെന്ന് ഇന്ത്യ യു.എന്നിൽ  നിലപാടെടുത്തു.

കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. കശ്മീർ വിഷയത്തിൽ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അതിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നാംകക്ഷിയുടെ സഹായം പ്രശ്നപരിഹാരത്തിന് ആവശ്യമില്ലെന്ന് ജയ്സ്വാൾ പറഞ്ഞു.

ഇന്ത്യക്കും പാകിസ്താനും ഇടിയിലുണ്ടായ വെടിനിർത്തലിൽ സന്തോഷമുണ്ടെന്ന് ഉർദുഗാൻ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ യു.എൻ പ്രമേയങ്ങൾ അനുസരിച്ചും ചർച്ചകളിലൂടേയും പരിഹരിക്കണമെന്നും ഉർദുഗാൻ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇസ്ലാമാബാദിൽ സന്ദർശനം നടത്തിയ ഉർദുഗാൻ പാകിസ്താനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യയെ ചൊടുപ്പിച്ചിരുന്നു.

രാജ്യത്തിന്റെ പ്രാദേശിക സമഗ്രത സംബന്ധിച്ച് അനാവശ്യമായ പ്രസ്താവനകൾ ആരും നടത്തേണ്ടതില്ലെന്നും ജയ്സ്വാൾ യു.എന്നിൽ നിലപാട് വ്യക്തമാക്കി പറഞ്ഞു. ജമ്മുകശ്മീർ പ്രശ്നത്തിന്റെ മൂലകാരണം പാകിസ്താന്റെ നടപടികളാണ്. അതിർത്തി കടന്നുള്ള പാകിസ്താന്റെ തീവ്രവാദമാണ് ജമ്മുകശ്മീരിനും ഇന്ത്യക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ തുർക്കിയ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തുർക്കിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.

ഇന്ത്യ-പാക് വെ​ടി​നി​ർ​ത്ത​ലി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത് താ​നാ​ണെ​ന്ന ട്രം​പി​ന്റെ അ​വ​കാ​ശ​വാ​ദം ​ശരി​വെ​ച്ച് പാ​ക് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​യോ​ർ​ക്: ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് പി​ന്നാ​ലെ, ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ലി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത് താ​നാ​ണെ​ന്ന യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ അ​വ​കാ​ശ​വാ​ദം ശ​രി​വെ​ച്ച് പാ​കി​സ്താ​ൻ. യു.​എ​സി​ൽ ട്രം​പു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ ട്രം​പി​ന്റെ പ​ങ്ക് നി​ർ​ണാ​യ​ക​വും ധീ​ര​ത​യു​ള്ള​തു​മാ​യി​രു​ന്നെ​ന്ന് ഷ​ഹ്ബാ​സ് ഷ​രീ​ഫ് കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യ​ത് ത​ന്റെ ശ്ര​മ​ഫ​ല​മാ​യാ​ണെ​ന്ന് ട്രം​പ് പ​ല​വ​ട്ടം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷ​രീ​ഫും സേ​നാ​മേ​ധാ​വി അ​സീം മു​നീ​റും ചേ​ർ​ന്നാ​ണ് ട്രം​പി​നെ സ​ന്ദ​ർ​ശി​ച്ച​ത്. വാ​ഷി​ങ്ട​ണി​ലെ ഓ​വ​ൽ ഓ​ഫി​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ യു.​എ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ് ജെ.​ഡി. വാ​ൻ​സ്, വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. 2019ൽ ​ഇം​റാ​ൻ ഖാ​ൻ ട്രം​പി​നെ ക​ണ്ട ശേ​ഷം പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ​യും ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്.

Tags:    
News Summary - 'No need for Erdogan's mediation to resolve Kashmir issue'; India expresses its position at the UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.