സ്റ്റോക്ഹോം: സ്വിഡനിൽ ഒമ്പതു പേരുമായി പറന്നുയർന്ന ചെറുവിമാനം തകർന്ന് എല്ലാ യാത്രികരും മരിച്ചു. തലസ്ഥാനമായ സ്റ്റോക്ഹോമിൽനിന്ന് 160 കിലോമീറ്റർ അകലെ ഓറിബ്രോയിലെ വിമാനത്താവളത്തിൽനിന്ന് പൊങ്ങുന്നതിനിടെ ദുരന്തത്തിൽ പെടുകയായിരുന്നു. റൺവേ പരിസരത്തുതന്നെ വിമാനം തകർന്നുവീണ് അഗ്നിവിഴുങ്ങി. എട്ട് സ്കൈഡേവർമാരും ഒരു പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്.
2019ൽ സമാനമായി സ്കൈഡൈവർമാരുമായി പോയ വിമാനം തകർന്ന് ഒമ്പതു പേർ മരിച്ചിരുന്നു. സ്വീഡന് വടക്കുകിഴക്ക് ഉമിയ പട്ടണത്തിലായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.