സിറിയയിൽ ഐ.എസ് കേന്ദ്രങ്ങളിൽ യു.എസ് വ്യോമാക്രമണം

വാഷിങ്ടൺ: സിറിയയിലെ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയുടെ വ്യോമാക്രമണം. ഡിസംബർ 13ന് പാൽമിറ നഗരത്തിൽ രണ്ട് അമേരിക്കൻ സൈനികരെയും അമേരിക്കൻ പരിഭാഷകനെയും കൊലപ്പെടുത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഐ.എസ് താവളങ്ങളും ആയുധ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് മധ്യ സിറിയയിലെ 70 ഇടങ്ങളിലാണ് ആക്രമണം നടന്നത്.

കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. എഫ്-15 ഈഗ്ൾ യുദ്ധവിമാനങ്ങളും തണ്ടർബോൾട്ട് ഹെലികോപ്ടറുകളും എ.എച്ച്-64 അപ്പാച്ചെ ഹെലികോപ്ടറുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. 

Tags:    
News Summary - US airstrikes on IS targets in Syria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.