യുക്രെയ്ൻ തുറമുഖത്തിന് സമീപം റഷ്യൻ ആക്രമണം; എട്ട് മരണം

കിയവ്: യുക്രെയ്ൻ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യൻ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. തുറമുഖത്തിനു സമീപത്തായിരുന്നു ബോംബാക്രമണം. ഇവിടെ നിർത്തിയിട്ട ബസിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്. പാർക്കിങ്ങിൽ നിർത്തിയിട്ട ട്രക്കുകൾ, കാറുകൾ എന്നിവ കത്തിനശിച്ചു.

റഷ്യയുടെ യുദ്ധക്കപ്പൽ ആക്രമിച്ചതായി യുക്രെയ്നും അറിയിച്ചു. കാസ്പിയൻ കടലിൽ എണ്ണ, വാതക കേന്ദ്രത്തിനു സമീപം പട്രോളിങ്ങിലായിരുന്ന റഷ്യൻ കപ്പൽ ‘ഒഖോട്നിക്’ ആണ് ആക്രമിക്കപ്പെട്ടത്. നാശനഷ്ടങ്ങളുടെ തോത് കണക്കാക്കിവരുന്നേയുള്ളൂ. സമീപത്ത് റഷ്യൻ എണ്ണക്കമ്പനി ലുകോയിലിന്റെ എണ്ണ ഖനന കേന്ദ്രത്തിലും ക്രിമിയയിൽ റഡാർ സംവിധാനത്തിലും ആക്രമണമുണ്ടായി.

Tags:    
News Summary - Russian attack near Ukrainian port; eight dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.