കൗമാരക്കാരനെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി നൈക്ക്​ ജോർഡാൻ തലവൻ

വാഷിങ്​ടൺ: കൗമാരക്കാരനെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി നൈക്ക്​ ജോർഡാൻ ബ്രാൻഡി​െൻറ തലവൻ ലാറി മില്ലർ. 1965ൽ താനൊരു 18 വയസുകാരനെ കൊലപ്പെടുത്തിയെന്നാണ്​ അദ്ദേഹത്തി​െൻറ വെളിപ്പെടുത്തൽ. ബുധനാഴ്​ച ഒരു സ്​പോർട്​സ്​ മാസികക്ക്​ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തി​െൻറ പ്രതികരണം. 2022ൽ ആത്​മകഥ പുറത്തിറങ്ങാനിരിക്കെയാണ്​ നൈക്ക്​ തലവ​െൻറ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയാണ്​.

13ാം വയസിൽ സിഡാർ അവന്യുവെന്ന ഗ്യാങ്ങിൽ ചേരുന്നത്​ വരെ താൻ അധ്യാപകർക്ക്​ പ്രിയപ്പെട്ടവനായ വിദ്യാർഥിയായിരുന്നുവെന്ന്​ മില്ലർ പറയുന്നു. 16ാം വയസിൽ ത​െൻറ സുഹൃത്തിനെ മറ്റൊരു ഗ്യാങ്ങിലെ ഒരാൾ കൊലപ്പെടുത്തി. ഇതിന്​ പ്രതികാരം ചെയ്യാൻ ഞങ്ങളുടെ ഗ്യാങ്​ തീരുമാനിച്ചുറപ്പിച്ചു. തുടർന്ന്​ എഡ്​വേർഡ്​ വൈറ്റെന്ന 18കാരനെ തങ്ങൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന്​ മില്ലർ പറയുന്നു. കൊലപാതകം നടക്കു​േമ്പാൾ ഞങ്ങളെല്ലാവരും മദ്യലഹരിയിലായിരുന്നു.

തുടർന്ന്​ ജയിലായ മില്ലർ ദീർഘകാലത്തിന്​ ശേഷമാണ്​ അവിടെ നിന്നും പുറത്തിറങ്ങിയത്​. ജയിലിൽവെച്ച്​ അക്കൗണ്ടിങ്​ പഠിച്ച മില്ലർ പുറത്തിറങ്ങിയതിന്​ ശേഷം ജോലിക്ക്​ ശ്രമിച്ചുവെങ്കിലും അത്​ ലഭിച്ചില്ല. പിന്നീട്​ നിരവധി ശ്രമങ്ങൾക്ക്​ ശേഷം ക്രാഫ്​റ്റ്​ ഫുഡ്​സ്​ ആൻഡ്​ കാംബെൽ സോപ്പ്​ കമ്പനിയിൽ അദ്ദേഹത്തിന്​ ജോലി ലഭിച്ചു. 1997ൽ നൈക്ക്​ ബാസ്​കറ്റ്​ബോളി​െൻറ പ്രസിഡൻറായ മില്ലർ 1999ൽ ജോർഡാൻ ബ്രാൻഡി​െൻറ തലപ്പത്തുമെത്തി.

Tags:    
News Summary - Nike Jordan boss Larry Miller says he shot a teenager dead in 1965

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.