പസഫിക്​ സമൂഹത്തിനു നേരായ പൊലീസ്​ നടപടിയിൽ മാപ്പുപറഞ്ഞ്​ ന്യൂസിലൻഡ്​ പ്രധാനമന്ത്രി

വെലിങ്​ടൺ: രാജ്യത്തെ പസഫിക്​ സമൂഹത്തെ ലക്ഷ്യം വെച്ച്​ 1970കളിൽ പൊലീസ്​ നടത്തിയ റെയ്​ഡിൽ മാപ്പുപറഞ്ഞ്​ ന്യൂസിലൻഡ്​ പ്രധാനമന്ത്രി ജസീന്ത ആർഡേൻ. നാടുകടത്തപ്പെട്ടവരും കുറ്റവാളികളുമായ ആളുകൾ ഒളിച്ചുതാമസിക്കുന്നു എന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ നായ്​ക്കളുടെ സഹായത്തോടെയാണ്​ പസഫിക്​ ദ്വീപിൽ അക്കാലത്ത്​​ പൊലീസ്​ ഒാരോ വീടുകളിലും തിരച്ചിൽ നടത്തിയത്​.

റെയ്​ഡ്​ നടക്കുന്ന സമയത്ത്​ പസഫിക്കിലെ സമോവ, ടോങ്ക, ഫിജി സമുദായങ്ങളിൽ പെട്ട ആളുകൾ താൽക്കാലിക വിസയിൽ ന്യൂസിലൻഡിൽ തൊഴിലെടുക്കുന്നുണ്ടായിരുന്നു. എന്നാൽ, ന്യൂസിലൻഡ്​ ജനതയുടെ തൊഴിൽ തട്ടിയെടുക്കാനാണ്​ ഇവരെത്തിയത്​ എന്ന വാദമുഖമാണ്​ സർക്കാർ നിരത്തിയത്​. ഇവരെ രാജ്യത്തുനിന്ന്​ പുറത്താക്കാനായിരുന്നു​ പൊലീസ്​ നടപടി. ഇവരെ ​െതരഞ്ഞുപിടിച്ച്​ ആക്രമിക്കുകയും ചെയ്​തു.

Tags:    
News Summary - New Zealand's PM Ardern apologises for 1970s immigration raids on Pacific community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.