ആറു മാസത്തിനിടെ ആദ്യ കോവിഡ്​ കേസ്​; സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച്​ ന്യൂസിലൻഡ്​

ഓക്​ലൻഡ്​: കഴിഞ്ഞ ഫെബ്രുവരി മാസത്തിനു ശേഷം ആദ്യമായി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ സമ്പുർണ ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ന്യൂസിലൻഡ്​. ഓക്​ലൻഡ്​ സ്വദേശിയായ മധ്യവയസ്​കന്​ ഡെൽറ്റ വകഭേദം ബാധിച്ചതായാണ്​ സംശയം. ഇയാൾ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലും അതിർത്തി പ്രദേശത്തും സഞ്ചരിച്ചിരുന്നതായാണ്​ കണ്ടെത്തൽ. ആരിൽനിന്ന്​ പകർന്നുകിട്ടിയെന്ന്​ വ്യക്​തമല്ല. ചൊവ്വാഴ്​ച അർധരാത്രിയോടെ ആരംഭിക്കുന്ന ലോക്​ഡൗൺ മൂന്നു ദിവസം നിലനിൽക്കും. ഇതുപ്രകാരം ആളുകൾ വീട്ടിൽനിന്ന്​ പുറത്തിറങ്ങരുത്​. അവശ്യ വസ്​തുക്കൾ വിൽക്കുന്ന കടകളും ഫാർമസികളും ഒഴികെ മറ്റു വ്യാപാര, വ്യവസായ സ്​ഥാപനങ്ങളെല്ലാം അടച്ചിടും.

ഒരു വർഷം മുമ്പാണ്​ രാജ്യം സമാന ലോക്​ഡൗണിലായിരുന്നത്​. മറ്റു ഭാഗങ്ങൾക്ക്​ മൂന്നു ദിവസത്തിനു ശേഷം ഇളവുണ്ടാകുമെങ്കിലും ഓക്​ലൻഡിലും പരിസരങ്ങളിലും ലോക്​ഡൗൺ ഒരാഴ്​ച നിലനിൽക്കുമെന്നാണ്​ സൂചന.

കടുത്ത നടപടികൾ സ്വീകരിച്ച്​ വൈറസിനെ ദൂരെ നിർത്തിയതിന്​ രാജ്യം നേരത്തെ പ്രശംസ നേടിയിരുന്നു. വിദേശികൾക്ക്​ പ്രവേശനം വിലക്കിയും സമ്പൂർണ നിയന്ത്രണം നടപ്പാക്കിയുമായിരുന്നു കോവിഡിനെ പിടിച്ചുകെട്ടിയത്​. 50 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത്​ ഇതുവരെ 3000ൽ താഴെ കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​. മരണം 26ഉം.

രോഗബാധ കുറവാണെന്ന പോലെ വാക്​സിൻ നൽകുന്നതിലും രാജ്യം പിറകിലാണ്​.

Tags:    
News Summary - New Zealand announces it's locking down the entire country ... over one Covid case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.