എച്ച്.ഐ.വിയുടെ പുതിയ വകഭേദം കണ്ടെത്തി; പകരാനുള്ള ശേഷി അഞ്ചരമടങ്ങ്

ഹേഗ്: എച്ച്​.ഐ.വി വൈറസി​​ന്‍റെ മാരകശേഷിയുള്ള വകഭേദം നെതർലൻഡ്സിൽ കണ്ടെത്തിയതായി ഓക്സ്ഫഡ് ഗവേഷകർ. പുതിയ വകഭേദത്തിന് മറ്റുള്ളവയെ അപേക്ഷിച്ച് അഞ്ചരമടങ്ങ് പെരുകാനുള്ള ശേഷിയുണ്ട്. ഇത് രോഗിയുടെ പ്രതിരോധശേഷി പെട്ടെന്ന് ഇല്ലാതാക്കും. എന്നാൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങൾ ഉള്ളതിനാൽ വി.ബി വകഭേദം ബാധിച്ചവരുടെ ആരോഗ്യനിലയിൽ ആശങ്ക​പ്പെടാനില്ലെന്ന് ഓക്സ്ഫഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്‍റ് പറഞ്ഞു.


1980-90 കാലഘട്ടത്തിൽ രൂപപ്പെട്ട ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയെന്നും ഗവേഷകർ പറയുന്നു. ഗ​വേഷണത്തി​​​ന്‍റെ ഭാഗമായി ശേഖരിച്ച സാമ്പ്ളുകളിൽ വി.ബി വകഭേദം കണ്ടെത്തിയത് 109 പേരിലാണ്. അതിൽ നാലുപേർ നെതർലൻഡ്സിനു പുറത്തുള്ളവരാണ്.

Tags:    
News Summary - New strain of HIV discovered; The transfer capacity is five and a half times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.