കോവിഡ്​: ബെയ്​ജിങ്ങിൽ പുതിയ നിയന്ത്രണം

ബെയ്​ജിങ്​: കോവിഡ്​-19 വ്യാപനം തടയാൻ ചൈനീസ്​ തലസ്​ഥാന നഗരമായ ബെയ്​ജിങ്ങിൽ പുതിയ നിയന്ത്രണങ്ങൾ. ഉയർന്ന നിരക്കിൽ രോഗബാധയുള്ള നഗരങ്ങളിൽ നിന്ന്​ ബെയ്​ജിങ്ങിലേക്കുള്ള യാത്ര വിലക്കിയിട്ടുണ്ട്​.

കോവിഡ്​ തീവ്രതയനുസരിച്ച്​ ചൈനീസ്​ നഗരങ്ങളെ വിവിധ മേഖലകളാക്കി തരംതിരിച്ചിട്ടുണ്ട്​. ചൈനയി​െല 15 പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലുമായി 500 ലേറെ പേർക്കാണ്​ കോവിഡി​െൻറ ഡെൽറ്റ വകഭേദം സ്​ഥിരീകരിച്ചിട്ടുള്ളത്​.

നാൻജിങ്​,യാങ്​ഷൂ,ഴാഗ്​ജിയാജി തുടങ്ങി 15 നഗരങ്ങളിലേക്ക്​ ബെയ്​ജിങ്ങിൽ നിന്നുള്ള വിമാനസർവിസുകളും നിർത്തിവെച്ചു. ബെയ്​ജിങ്ങിൽ നടത്താനിരുന്ന അന്താരാഷ്​ട്ര ഫിലിം ഫെസ്​റ്റിവലും മാറ്റി.

Tags:    
News Summary - new restrictions in beijing due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.