അമേരിക്കയിൽ ആശങ്കയിലാക്കി വീണ്ടും കാട്ടുതീ. ലോസ് ആഞ്ജലസിന് വടക്ക് ഏതാണ്ട് രണ്ട് മണിക്കൂറിൽ 5000 ഏക്കറോളം പ്രദേശത്താണ് തീ പടർന്നത്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഏഴിടത്തായാണ് ലൊസാഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. ഒരു വിധം കാട്ടുതീയിൽ നിന്ന് ലോസ് ആഞ്ചലസ് രക്ഷപ്പെട്ട് വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.
കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഒരു ലക്ഷത്തോളം പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. രണ്ടിടത്ത് കത്തിക്കൊണ്ടിരിക്കുന്ന വലിയ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു. ആഴ്ചകളോളമായി ലോസ് ആഞ്ജലസ്, കാലിഫോര്‍ണിയ മേഖലകളില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചിരുന്നു.
ശക്തമായ വരണ്ട കാറ്റ് ഉള്ളതിനാല്‍ തെക്കൻ കാലിഫോർണിയയുടെ ഭൂരിഭാഗവും പ്രദേശവും കാട്ടുതീ സാധ്യത മേഖലയായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കൻ കാലിഫോർണിയയില്‍ 1,000 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അറിയിച്ചു. അമേരിക്കൻ സൈന്യം രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടിരിക്കയാണ്.
കാട്ടുതീയിൽ സർവവും നശിച്ച ജനതക്കായി ഉള്ളുരുകി പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ‘എൻ്റെ ഹൃദയം ലോസ് ആഞ്ജലസിലെ ജനതക്കൊപ്പമാണ്. അവിടെ പ്രയാസം അനുഭവിക്കുന്ന ജനതക്കൊപ്പമാണ്. എല്ലാവർക്കും വേണ്ടി പ്രാർഥിക്കുന്നുതായി മാർപാപ്പ. ബുധനാഴ്ചയാണ് പതിവ് പ്രാർഥനക്കിടെ ദുരന്തത്തെ കുറിച്ച് പരാമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.