യു​ദ്ധ​ത്തി​നി​ടെ യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന് നെ​ത​ന്യാ​ഹു

തെ​ൽ അ​വീ​വ്: ഓ​പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​രി എ​ന്ന പേ​രി​ൽ ഇ​റാ​നെ​തി​രെ ന​ട​ന്ന യു​ദ്ധ​ത്തി​നി​ടെ താ​ൻ ര​ഹ​സ്യ​മാ​യി യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ചു​വെ​ന്ന് ഇ​സ്രാ​യേ​ൽ ​പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ന്നാ​ൽ, നെ​ത​ന്യാ​ഹു​വി​ന്റെ അ​വ​കാ​ശ​വാ​ദം യു.​എ.​ഇ ത​ള്ളി.

നെ​ത​ന്യാ​ഹു​വി​ന്റെ ഓ​ഫി​സാ​ണ് യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ച​താ​യി എ​ക്സി​ലൂ​ടെ അ​റി​യി​ച്ച​ത്. നെ​ത​ന്യാ​ഹു യു.​എ.​ഇ സ​ന്ദ​ർ​​ശി​ച്ചു​വെ​ന്നും പ്ര​സി​ഡ​ന്റ് ​ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നു​മാ​യി​രു​ന്നു പോ​സ്റ്റ്. എ​ന്നാ​ൽ, നെ​ത​ന്യാ​ഹു​വി​ന്റെ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചോ ഇ​സ്രാ​യേ​ലി സൈ​നി​ക പ്ര​തി​നി​ധി​യെ സ്വീ​ക​രി​ച്ച​തി​നെ​ക്കു​റി​ച്ചോ ഉ​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ക്കു​ന്ന​താ​യി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​സ്രാ​യേ​ലി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ക​ണ​ക്കു പ​റ​യി​പ്പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ രം​ഗ​ത്തെ​ത്തി. ഇ​റാ​നി​യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തേ കൈ​മാ​റി​യ കാ​ര്യ​ങ്ങ​ളാ​ണ് നെ​ത​ന്യാ​ഹു ഇ​പ്പോ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി പ​റ​ഞ്ഞു.

Tags:    
News Summary - Netanyahu claims to have visited UAE during the war; UAE issues denial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.