കാനഡയുടെ ഉറക്കംകെടുത്തി റസിഡൻഷ്യൽ സ്​കൂൾ വളപ്പിൽ വീണ്ടും കൂട്ടക്കുഴിമാടം

വാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ്​ കൊളംബിയയിൽ മുൻ റസിഡൻഷ്യൽ സ്​കൂൾ പരിസരത്ത്​ വീണ്ടും കൂട്ടക്കുഴിമാടം. ​കാനഡയുടെ പൊതുസംസ്​കാരത്തി​െൻറ ഭാഗമാക്കാനെന്നു പറഞ്ഞ്​ ഗോത്രവർഗക്കാരായ കുരുന്നുകളെ നിർബന്ധിച്ച്​ കൂട്ടിക്കൊണ്ടുവന്ന്​ പാർപ്പിച്ച റസിഡൻഷ്യൽ സ്​കൂൾ പരിസരത്താണ്​ വീണ്ടും 182 പേരുടെ കുഴിമാടം കണ്ടെത്തിയത്​. കുടുംബങ്ങളുടെ പ്രതിഷേധം അവഗണിച്ച്​ കൊണ്ടുവന്ന്​ ആവശ്യത്തിന്​ പോഷണവും ഭക്ഷണവുമില്ലാതെ പീഡിപ്പിച്ചതിനൊടുവിൽ മരണപ്പെട്ട കുട്ടികളാണ്​ ഇങ്ങനെ ആരോരുമറിയാതെ റസിഡൻഷ്യൽ സ്​കൂൾ പരിസരങ്ങളിൽ അടക്കപ്പെട്ടത്​.

ബ്രിട്ടീഷ്​ കൊളംബിയയിലെ ക്രാൻബ്രൂകിലെ സെൻറ്​ യൂജിൻ മിഷൻ സ്​കൂൾ പരിസരത്ത്​ ഗോത്രവർഗ സംഘടനകളുടെ മേൽനോട്ടത്തിലാണ്​ പുതിയ സാ​ങ്കേതികത ഉപയോഗിച്ച്​ ഖനനം നടത്തിയത്​. 1912 മുതൽ 1970കൾ വരെ കത്തോലിക്ക സഭയായിരുന്നു സ്​കൂൾ നടത്തിയിരുന്നത്​. കാനഡ സർക്കാർ ഫണ്ട്​ നൽകി നടന്ന 130ലേറെ നിർബന്ധിത ബോർഡിങ്​ സ്​കൂളുകളിലൊന്നായിരുന്നു ഇത്​.

കഴിഞ്ഞ മേയ്​ മാസത്തിൽ ബ്രിട്ടീഷ്​ കൊളംബിയയിലെ കാംലൂപ്​സിൽ 215 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആഴ്​ച സാസ്​കചെവാനിൽ 751 പേരുടെ മൃതദേഹാവശിഷ്​ടങ്ങളും കണ്ടെത്തി. ഏറെയും കുട്ടികളുടെയായിരുന്നു.

മൂന്ന്​ ബ്രിട്ടീഷ്​ കോളനികൾ ചേർത്ത്​ 1867ൽ കാനഡ ഡൊമിനിയൻ രൂപവത്​കരിച്ചതി​െൻറ വാർഷികമായ കാനഡ ദിനം ജൂലൈ ഒന്നിന്​ ആഘോഷമാക്കാനിരിക്കെയാണ്​ വീണ്ടും രാജ്യത്തെ ഞെട്ടിച്ച്​ പുതിയ കണ്ടെത്തൽ. ഈ ആഘോഷം നിർത്തിവെക്കണമെന്ന്​ ഗോത്രവർഗ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതോടെ കാനഡയിലുടനീളം വിവിധ മുനിസിപ്പാലിറ്റികളിൽ ഇത്തരം റസിഡൻഷ്യൽ സ്​കൂളുകൾ സ്​ഥാപിച്ചവരുടെ പ്രതിമകൾ തകർത്തും ആഘോഷം പിൻവലിച്ചും ഐക്യദാർഢ്യ പ്രകടനം സജീവമാണ്​.

Tags:    
News Summary - Nearly 200 unmarked graves found near Canada residential school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.