ഇസ്ലാമാബാദ്: പിച്ചചട്ടിയുമായി പാകിസ്താൻ വരുമെന്ന് ഇനി ഒരു രാജ്യവും പ്രതീക്ഷിക്കേണ്ടെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. വ്യാപാരം, നിക്ഷേപം, ഇന്നോവേഷൻ എന്നിവയിൽ രാജ്യങ്ങളുടെ തുല്യ പങ്കാളിയായി പാകിസ്താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ ഏറ്റവും നല്ല സുഹൃത്താണ് ചൈന. സൗദിയും അങ്ങനെ തന്നെയാണ്. തുർക്കിയ, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും സുഹൃത്തുക്കളാണെന്നും ഷഹബാസ് ശരീഫ് പറഞ്ഞു. ബലൂചിസ്താനിലെ ക്വറ്റയിൽ സൈനിക ഓഫീസർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് രാജ്യങ്ങളുടെ ആശ്രിതത്വം ഇനിയും തോളിൽ ചുമക്കാൻ താനോ സൈനിക മേധാവിയോ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ചാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിവിഭവങ്ങൾ, ഹ്യുമൻ റിസോഴ്സ് എന്നിവ കൊണ്ട് അള്ളാഹും ഞങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയെ തോൽപിക്കാൻ കഴിയുമെങ്കിലും രാഷ്രടത്തെ ഒന്നിച്ച് കൊണ്ടു വരാൻ നമുക്ക് കഴിയുമെങ്കിൽ കയറ്റുമതി വളർച്ച ഉൾപ്പടെ മെച്ചപ്പെടുത്താൻ പാകിസ്താന് കഴിയുമെന്നും ഷഹബാസ് ശരീഫ് പറഞ്ഞു. പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന പാകിസ്താന് ഐ.എം.എഫ് സഹായം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.