ചൊവ്വയിലെ കല്ലും മണ്ണും ഭൂമിയിലെത്തിക്കാൻ നാസ

കാലിഫോർണിയ: ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച്​ ഏറ്റവും കൃത്യമായ വിവരങ്ങൾ ലഭിക്കാനായി, ചുവന്ന ഗ്രഹത്തിൽനിന്ന്​ സാമ്പിളുകൾ ശേഖരിച്ച്​ ഭൂമിയിലെത്തിക്കാനുള്ള പദ്ധതിയുമായി നാസ. ശാസ്​ത്രീയപഠനത്തിനായി ചൊവ്വയിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ മാർസ്​ സാമ്പ്​ൾ റി​ട്ടേൺ (എം.എസ്​.ആർ) പദ്ധതിക്ക്​ രൂപം നൽകിയ അമേരിക്കൻ ബഹിരാകാശ ഏജൻസി, ഇതിനായി നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട്​ അംഗീകരിച്ചു. ഇതോടെ പദ്ധതിയുമായി മ​ുന്നാട്ടുപോകാനാണ്​ തീരുമാനം. ബഹിരാകാശ ഗവേഷണത്തിലെ ഈയൊരു നിർണായക ചുവടുവെപ്പിനായി യൂറോപ്യൻ സ്​പേസ്​ സഹകരിക്കുന്നുണ്ടെന്നും നാസ വൃത്തങ്ങൾ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ നാസ വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകമായ 'പേഴ്​സിവറെൻസ്​' ഇതുവരെയായി പകുതി ദൂരം പിന്നിട്ടിരിക്കുകയാണ്​. ഇതു ചൊവ്വയിൽ ഇറങ്ങി ഗ്രഹത്തിലെ പാറയുടെയും മണ്ണി​െൻറയും സാമ്പിളുകൾ ശേഖരിക്കും. ഇങ്ങനെ ശേഖരിച്ച സാമ്പിളുകൾ ട്യൂബുകളിലാക്കി ചൊവ്വയുടെ ഉപരിതലത്തിൽ സൂക്ഷിക്കും.

ഈ സാമ്പിളുകൾ യൂറോപ്യൻ സ്പേസ്​ ഏജൻസി വികസിപ്പിച്ച റോവറി​െൻറ സഹായത്തോടെ നാസയുടെ 'മാർസ് ആക്​സൻറ്​ വെഹിക്കിളി'ൽ എത്തിക്കും. ​ഇതിൽനിന്ന്​ സാമ്പ്​ൾ ട്യൂബുകൾ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക്​ വിക്ഷേപിക്കും. ''യൂറോപ്യൻ ഏജൻസിയുടെതന്നെ എർത്ത്​ റി​ട്ടേൺ ഓർബിറ്റർ ഭ്രമണപഥത്തിൽനിന്ന്​ ഈ സാമ്പിളുകൾ ശേഖരിക്കുകയും അതിസുരക്ഷിതമായ പേടകങ്ങളിലാക്കി 2030 ഓടെ ഭൂമിയിൽ എത്തിക്കുകയും ചെയ്യും'' -നാസ ഇതു സംബന്ധിച്ച്​ ഇറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. 

Tags:    
News Summary - NASA to bring rocks and soil from Mars to Earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.