സോൾ: യു.എസുമായി ചേർന്ന് ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെ കടലിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ഹ്വാങ്ഹെ പ്രവിശ്യയിൽനിന്നാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് കണ്ടെത്തിയതായി ദക്ഷിണ കൊറിയയുടെ ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
മേഖല സംഘർഷാവസ്ഥവയിലേക്ക് നീങ്ങുന്നതിനിടെ ഈ വർഷം ഉത്തര കൊറിയ നടത്തുന്ന അഞ്ചാമത്തെ മിസൈൽ വിക്ഷേപണമാണിത്. 11 ദിവസം നീണ്ടുനിൽക്കുന്ന യു.എസ്-ദക്ഷിണ കൊറിയ സംയുക്ത വാർഷിക സൈനിക പരിശീലനമായ ഫ്രീഡം ഷീൽഡിന് തിങ്കളാഴ്ചയാണ് തുടക്കം കുറിച്ചത്. കഴിഞ്ഞാഴ്ച ദക്ഷിണ കൊറിയൻ വ്യോമസേനയുടെ വിമാനങ്ങൾ അഭ്യാസ പ്രകടനങ്ങൾക്കിടെ അബദ്ധത്തിൽ ബോംബിട്ടതിനാൽ 30 ഗ്രാമീണർക്ക് പരിക്കേറ്റിരുന്നു. സംയുക്ത പരിശീലനം പ്രകോപനപരമായ നീക്കമാണെന്നും മേഖലയെ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും ഉത്തര കൊറിയ നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.